Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇന്ത്യന്‍ ആരാധകരുടെ ഹൃദയം വേദനിക്കരുത്' തോല്‍വിക്ക് പിന്നാലെ ജാഫറിന്റെ ട്വീറ്റ്

ചെന്നൈ: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ ജയം സന്ദര്‍ശകരായ ഇംഗ്ലണ്ട് നേടിയെടുത്തിരിക്കുകയാണ്. വിരാട് കോലിയേയും സംഘത്തേയും 227 റണ്‍സിനാണ് ഇംഗ്ലണ്ട് നാണംകെടുത്തിയത്. ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയെത്തിയ ഇന്ത്യയെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ട് കാഴ്ചവെച്ചത്. പ്രവചനങ്ങളിലെല്ലാം മുന്‍തൂക്കം ഇന്ത്യക്കായിരുന്നെങ്കിലും അപ്രതീക്ഷിത ജയത്തോടെ ഏവരേയും ഞെട്ടിക്കാന്‍ ത്രീ ലയണ്‍സിനായി. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ വിഷമിക്കരുതെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

'ഇന്ത്യന്‍ ആരാധകരെ നിങ്ങള്‍ ഹൃദയം നഷ്ടപ്പെടുത്തരുത്,അവസാനമായി ഇന്ത്യ പരമ്പരയിലെ ആദ്യ മത്സരം തോറ്റപ്പോള്‍ ഇന്ത്യ പരമ്പര നേടിയിരുന്നു.അവസാനമായി ഹോം പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോഴും ഇന്ത്യ പരമ്പര നേടിയിരുന്നു' -എന്നാണ് വസിം ജാഫറിന്റെ ട്വീറ്റ്. ഒരു സ്‌മൈലി ഇമോജിയും ജാഫര്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

indvsengtest

2012 ആവര്‍ത്തിക്കുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ആശങ്കപ്പെടുന്നത്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് തിരിച്ചടിയായത്. ടീമിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ആര്‍ക്കും സാധിച്ചില്ല. വിരാട് കോലിയും (72) ശുബ്മാന്‍ ഗില്ലും (50) മാത്രമാണ് രണ്ടാം ഇന്നിങ്‌സില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര,റിഷഭ് പന്ത്,വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം രണ്ടാം ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി.

ചെന്നൈയില്‍ ആദ്യ ദിനം മുതലാക്കാനായതാണ് ഇംഗ്ലണ്ടിന് കരുത്തായത്. ആദ്യ രണ്ട് ദിനവും മൈതാനത്ത് സ്പിന്നിന് വലിയ മുന്‍തൂക്കം ലഭിച്ചിരുന്നില്ല. എന്നാല്‍ പിന്നീടങ്ങോട്ട് സ്പിന്നര്‍മാര്‍ കളം കീഴടക്കി. ടേണിനൊപ്പം ബൗണ്‍സിനെയും പിച്ച് തുണച്ചതോടെ ഇന്ത്യ നട്ടം തിരിഞ്ഞു. ജോ റൂട്ടിന്റെ (218) ഇരട്ട സെഞ്ച്വറിക്കരുത്തില്‍ 578 എന്ന വമ്പന്‍ സ്‌കോര്‍ അടിച്ചെടുക്കാന്‍ സാധിച്ചതാണ് ഇംഗ്ലണ്ടിന് കരുത്തായത്.

wasimjaffertweet

ബെന്‍ സ്‌റ്റോക്‌സ് (82),ഡോം സിബ്ലി (87) എന്നിവരും ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനുവേണ്ടി തിളങ്ങി. എന്നാല്‍ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിക്ക് മറുപടി പറയാന്‍ ഇന്ത്യന്‍ നിരയില്‍ ആരും ഇല്ലാതെ പോയി. വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരേണ്ടത് വരും മത്സരങ്ങളില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കായുള്ള മുറവിളി ആരംഭിച്ച് കഴിഞ്ഞു.

ആദ്യ മത്സരത്തില്‍ തോറ്റതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലെന്ന ഇന്ത്യന്‍ മോഹത്തിനും വലിയ തിരിച്ചടിയാണ് നേരിട്ടത്. ഇനിയുള്ള മൂന്ന് മത്സരങ്ങളില്‍ വമ്പന്‍ ജയം നേടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. അടുത്ത മത്സരത്തിനും ചെന്നൈയാണ് വേദി. അവസാന രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കും.

Story first published: Tuesday, February 9, 2021, 15:22 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+