Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കീപ്പറായി പന്തോ, സാഹയോ? ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് വസിം ജാഫര്‍

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി വെറും നാല് നാള്‍ ദൂരം. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം അഞ്ചിന് ചെന്നൈയിലാണ് ആരംഭിക്കുന്നത്. ഇരു ടീമും അവസാന ഘട്ട പരിശീലനവുമായി തയ്യാറെടുപ്പ് ശക്തമാക്കുകയാണ്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര പരമ്പരയാണിത്. ഇപ്പോഴിതാ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

രോഹിത് ശര്‍മ

ഓപ്പണര്‍മാരായി രോഹിത് ശര്‍മയേയും ശുബ്മാന്‍ ഗില്ലിനെയുമാണ് വസിം തിരഞ്ഞെടുത്തത്. ഇരുവരും അമിത പ്രതിരോധത്തില്‍ ഊന്നി കളിക്കാത്ത താരങ്ങളാണ്. ഓപ്പണിങ്ങില്‍ മികച്ച ശരാശരിയുള്ള മായങ്ക് അഗര്‍വാളിനെ തഴഞ്ഞാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗില്ലിനെ വസിം തിരഞ്ഞെടുത്തത്. 50 ശരാശരിയിലായിരുന്നു ഓസ്‌ട്രേലിയയില്‍ ഗില്ലിന്റെ ബാറ്റിങ്. ഗാബയില്‍ രണ്ടാം ഇന്നിങ്‌സില്‍ 91 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു 21കാരനായ ഗില്‍.

ചേതേശ്വര്‍ പുജാര

ഇന്ത്യയില്‍ ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ 60ന് മുകളിലാണ് രോഹിതിന്റെ ശരാശരി. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാര തന്നെ തുടരുമ്പോള്‍ നാലാം നമ്പറിലേക്ക് വിരാട് കോലി തിരിച്ചെത്തും. ഓസ്‌ട്രേലിയയില്‍ പ്രതിരോധ ബാറ്റിങ്ങിന്റെ മനോഹാരിത പുജാര കാട്ടിത്തന്നിരുന്നു. അതേ സമയം ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ കോലി ഇംഗ്ലണ്ടിന് പരമ്പരയ്ക്ക് മുന്നോടിയായാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

അജിന്‍ക്യ രഹാനെ

അഞ്ചാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ തന്നെ ഇറങ്ങും. കോലിയുടെ അഭാവത്തിലും ഇന്ത്യയെ നയിച്ച് 2-1ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്ത നായകനാണ് രഹാനെ. ഭേദപ്പെട്ട ബാറ്റിങ് പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിരുന്നു. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് റിഷഭ് പന്തിനെയാണ് വസിം തിരഞ്ഞെടുത്തത്.

റിഷഭ്

ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ ടെസ്റ്റ് പരമ്പര നേട്ടത്തിന് സഹായിച്ചത് റിഷഭ് പന്തായിരുന്നു. സിഡ്‌നിയില്‍ 97 റണ്‍സുമായി സമനില നേടുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം ഗാബയില്‍ പുറത്താകാതെ 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്കുമെത്തിച്ചു. ടെസ്റ്റിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു റിഷഭ്. ആദ്യ ടെസ്റ്റില്‍ റിഷഭിന് അവസരം ലഭിച്ചിരുന്നില്ല.

വസിം

സ്പിന്നര്‍മാരായി ആര്‍ അശ്വിനെയും അക്‌സര്‍ പട്ടേലിനെയുമാണ് വസിം തിരഞ്ഞെടുത്തത്. ഇരുവരും ഓള്‍റൗണ്ടര്‍മാരാണ്. ഓസ്‌ട്രേലിയയില്‍ തിളങ്ങിയ വാഷിങ്ടണ്‍ സുന്ദറിനെ മറികടന്നാണ് അക്‌സറിനെ വസിം തിരഞ്ഞെടുത്തത്. പിച്ച് സ്പിന്നിനെ തുണച്ചാല്‍ കുല്‍ദീപ് യാദവിന് അവസരം നല്‍കണമെന്നും അല്ലെങ്കില്‍ ശര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മുഹമ്മദ് സിറാജ്

ഇഷാന്ത് ശര്‍മ/മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാളെ കളിപ്പിക്കണം. സിറാജ് ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുമായി ഫോമിലും ഇഷാന്ത് പരിക്കിന്റെ വിശ്രമത്തിന് ശേഷവുമാണ് എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുകള്‍ പരിഗണിക്കുമ്പോള്‍ അവസരം ലഭിക്കാന്‍ സാധ്യത ഇഷാന്തിനാണ്. രണ്ട് വിക്കറ്റ് അകലെ ഇന്ത്യയില്‍ 100 ടെസ്റ്റ് വിക്കറ്റ് എന്ന നേട്ടമാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. ജസ്പ്രീത് ബൂംറയാണ് ടീമിലെ 11ാമന്‍.

പ്ലേയിങ് ഇലവന്‍

വസിം ജാഫറിന്റെ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്/ശര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്ത് ശര്‍മ/മുഹമ്മദ് സിറാദ്, ജസ്പ്രീത് ബൂംറ.

Story first published: Monday, February 1, 2021, 12:12 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+