വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: കോലിയോ രഹാനെയോ അല്ല, ഇന്ത്യയുടെ നിര്‍ണ്ണായക താരത്തെ തിരഞ്ഞെടുത്ത് ലക്ഷ്മണ്‍

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്. പരമ്പരയിലെ ഫേവറേറ്റുകള്‍ ഇന്ത്യയാണെങ്കിലും ഇംഗ്ലണ്ടിനെ നിസാരരായി കാണാനാവില്ല. ശക്തമായ താരനിര ഇംഗ്ലണ്ടിനൊപ്പമുണ്ട്.

യില്‍ നടക്കുന്ന പരമ്പരയില്‍ വിരാട് കോലിയുടെയും അജിന്‍ക്യ രഹാനെയുടെയും രോഹിത് ശര്‍മയുടെയുമെല്ലാം പ്രകടനത്തെ വളരെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. ഇപ്പോഴിതാ പരമ്പരയില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ചര്‍ച്ചാവിഷയമാകുന്ന താരം ആരാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. അത് വിരാട് കോലിയോ അജിന്‍ക്യ രഹാനെയോ അല്ല യുവതാരം ശുബ്മാന്‍ ഗില്ലാണെന്നാണ് ലക്ഷ്മണ്‍ പറയുന്നത്.

vvslaxmanandshubhmangill

'ശുബ്മാന്‍ ഗില്ലാവും ഇന്ത്യന്‍ നിരയില്‍ ഏറ്റവും ചര്‍ച്ചാവിഷയമായ താരമെന്നാണ് എനിക്ക് തോന്നുന്നത്. അത് ടെസ്റ്റില്‍ മാത്രമല്ല മൂന്ന് ഫോര്‍മാറ്റിലും ഗില്ലാണ് സംസാരവിഷയം. കാരണം എളുപ്പത്തില്‍ അവനെ വീഴ്ത്താനാവില്ലെന്ന എന്നതാണ്. പ്രതിഭാശാലിയാണവന്‍. വ്യത്യസ്ത തലങ്ങളില്‍ സ്ഥിരതയോടെ കളിക്കുന്നു. ഐപിഎല്ലില്‍ കെകെആറിനൊപ്പവും ഇന്ത്യ എ ടീമിനൊപ്പവും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ പഞ്ചാബിനൊപ്പവും തിളങ്ങുന്നു. തന്റെ സഹതാരങ്ങള്‍ക്ക് അവസരം ലഭിച്ചപ്പോഴെല്ലാം ശാന്തനായി തന്റെ അവസരത്തിനായി കാത്തിരുന്നവനാണ് ഗില്‍'-ലക്ഷ്മണ്‍ പറഞ്ഞു.

വലിയ വെല്ലുവിളി ഏറ്റെടുക്കാനും അവന്‍ തയ്യാറാണ്. ഓസ്‌ട്രേലിയയില്‍ സ്റ്റാര്‍ക്ക്,ഹെയ്‌സല്‍വുഡ്,കമ്മിന്‍സ് തുടങ്ങിയ സ്റ്റാര്‍ പേസര്‍മാര്‍ക്കെതിരെയാണ് ഓപ്പണറായി ഇറങ്ങിയത്. അവരെ നേരിടുന്നത് എളുപ്പമല്ലെങ്കിലും മികച്ച ആക്രമണോത്സുകതയും സാങ്കേതിക തികവുള്ള ബാറ്റിങ്ങും ഗില്ലിന് കാഴ്ചവെക്കാനായെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ പുറത്തിരിക്കേണ്ടി വന്ന ഗില്ലിനെ രണ്ടാം മത്സരത്തിലാണ് ഓസ്‌ട്രേലിയ പരിഗണിക്കുന്നത്. അവസരം നന്നായി മുതലെടുത്ത താരം മൂന്ന് ടെസ്റ്റില്‍ നിന്ന് 51.8 ശരാശരിയില്‍ 259 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഗാബയില്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍ ഗില്ലായിരുന്നു (91).

മത്സര ഫലങ്ങളല്ല നിങ്ങളുടെ അധ്വാനമാണ് ക്രിക്കറ്റില്‍ പ്രധാനം. മികച്ച മുന്നൊരുക്കമാണ് മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ അവനെ സഹായിച്ചത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി നിരവധി വിജയങ്ങള്‍ നേടുന്ന താരമായി ഗില്‍ മാറുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓപ്പണറായി രോഹിതിനൊപ്പം ഗില്‍ ഇറങ്ങാനാണ് സാധ്യത.

Story first published: Wednesday, February 3, 2021, 12:36 [IST]
Other articles published on Feb 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X