Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വിരാട് കോലിയെ ഇംഗ്ലണ്ട് വീഴ്ത്തിയതെങ്ങനെ? വിവിഎസ് ലക്ഷ്മണ്‍ വിശദീകരിക്കുന്നു

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യക്ക് കാലിടറുന്നു. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 337 റണ്‍സിന് കൂടാരം കയറി. 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ടും ബെന്‍ സ്‌റ്റോക്‌സും ഡോം സിബ്ലിയുമെല്ലാം തിളങ്ങിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് രക്ഷകനാവാന്‍ ആരും ഉണ്ടായില്ല. രോഹിത് ശര്‍മ (6),വിരാട് കോലി (11),അജിന്‍ക്യ രഹാനെ (1) തുടങ്ങിയ പ്രതീക്ഷിച്ച താരങ്ങളെല്ലാം നിരാശപ്പെടുത്തി.

ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് തിളങ്ങാനാവാത്തതാണ് വലിയ നിരാശയുണ്ടാക്കിയത്. 48 പന്തുകള്‍ നേരിട്ട് 11 റണ്‍സ് നേടിയ കോലിയെ ഡോം ബെസ് അപ്പ് ഫീല്‍ഡര്‍ ഒലി പോപ്പിന്റെ കൈയിലെത്തിക്കുകയായിരുന്നു. അവസാന 23 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ കോലിയെ ഇംഗ്ലണ്ട് എങ്ങനെയാണ് തളച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

kohliandvvslaxman

'നതാന്‍ ലിയോണ്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ പന്തെറിയുന്നപോലെയാണ് ബെസ്സും പന്തെറിയുന്നത്. ഓഫ്സ്റ്റംപിനോട് ചേര്‍ന്ന് നിരവധി പന്തുകളെറിഞ്ഞ് വിരാട് കോലിയെ കളിക്കാന്‍ നിര്‍ബന്ധിച്ചാണ് ബെസ് വിക്കറ്റ് നേടിയത്. വിരാട് കോലി ശാന്തതയോടെ കളിക്കുന്നത് പലപ്പോഴും കാണാറില്ല. കോലിയ്‌ക്കെതിരായ പദ്ധതികള്‍ ഇംഗ്ലണ്ടിന് കൃത്യമായി നടപ്പാക്കാന്‍ സാധിച്ചു'-ലക്ഷ്മണ്‍ പറഞ്ഞു.

സ്പിന്നര്‍മാര്‍ക്കെതിരേ പലപ്പോഴും കോലിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാറില്ല. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരേയാണ് കോലിക്ക് കൂടുതലും പിഴക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ 50ന് മുകളില്‍ ശരാശരിയുണ്ടെങ്കിലും പേസര്‍മാര്‍ക്കെതിരായ അത്രയും മികവ് സ്പിന്നര്‍മാര്‍ക്കെതിരേ കാട്ടാനാവുന്നില്ല. നിരവധി ട്രോളുകള്‍ ഇതിനോടകം കോലിക്കെതിരേ പ്രത്യക്ഷപ്പെടുന്നുണ്ട്.

കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അജിന്‍ക്യ രഹാനെയായിരുന്നു ഇന്ത്യയെ അന്ന് നയിച്ചിരുന്നത്. കോലിയെ മാറ്റി രഹാനെയെ ഇന്ത്യയുടെ ടെസ്റ്റ് നായകനാക്കണമെന്ന ആവിശ്യം ഉയരുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ട് പരമ്പര കോലിക്ക് നിര്‍ണ്ണായകമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഇന്ത്യക്ക് നേടണം.

ചെന്നൈ ടെസ്റ്റില്‍ കളി ഇന്ത്യ കൈവിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ഫോളോ ഓണിന് ക്ഷണിക്കാതെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച്കഴിഞ്ഞു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു റണ്‍സിന് ഒരു വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. റോറി ബേണ്‍സിനെ ആദ്യ പന്തില്‍ത്തന്നെ ആര്‍ അശ്വിന്‍ പുറത്താക്കുകയായിരുന്നു. നാലാം ദിനത്തിലെ ഇന്ത്യയുടെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാവും.

Story first published: Monday, February 8, 2021, 12:34 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+