Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സെഞ്ച്വറി എവിടെ? കോലിയുടെ കാത്തിരിപ്പ് നീളുന്നു, അവസാന 34 ഇന്നിങ്‌സിലും മൂന്നക്കമില്ല

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഇപ്പോഴും ഏത് മൈതാനത്തും ഇന്ത്യ കൂടുതല്‍ അശ്രയിക്കുന്ന ബാറ്റ്‌സ്മാന്‍ കോലി തന്നെയാണ്. ഒരു കാലത്ത് തുടര്‍ച്ചയായി സെഞ്ച്വറിയടിച്ച് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന കോലിക്ക് സമീപ കാലത്തായി മൂന്നക്കം വലിയ സ്വപ്‌നമായി മാറിയിരിക്കുന്നു.

കോലി

അവസാന 34 ഇന്നിങ്‌സില്‍ നിന്ന് ഒരു സെഞ്ച്വറി പോലും കോലിക്ക് നേടാനായിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍ കോലി തന്റെ സെഞ്ച്വറി കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും കോലിക്ക് ഈ നേട്ടത്തിലെത്താനായില്ല. തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടി തന്റെ ശരാശരി കാത്തുസൂക്ഷിക്കാന്‍ കോലിക്ക് സാധിക്കുന്നുണ്ടെങ്കിലും സെഞ്ച്വറി നേടാന്‍ ഇനിയും കാത്തിരിക്കണം.

കോലി

ഒരു സെഞ്ച്വറി കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള ക്യാപ്റ്റനെന്ന റെക്കോഡില്‍ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിനെ കടത്തിവെട്ടാന്‍ കോലിക്കാവും. നിലവില്‍ ഇരുവര്‍ക്കും 41 സെഞ്ച്വറി വീതമാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ 50ലധികം റണ്‍സ് നേടിയ നായകന്മാരില്‍ മൂന്നാം സ്ഥാനത്താണ് കോലി. 90 തവണയാണ് കോലി ഈ നേട്ടത്തിലെത്തിയത്. 129 തവണ 50 ലധികം നേടി പോണ്ടിങ് ഒന്നാം സ്ഥാനത്തും 110 തവണ ഈ നേട്ടത്തിലെത്തിയ ഗ്രെയിം സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ്.

കോലി

തുടര്‍ച്ചയായി മൂന്നാം ടെസ്റ്റിലും അര്‍ധ സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരേ ഒന്നാം ടെസ്റ്റില്‍ 77 റണ്‍സും,ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ 72 റണ്‍സും രണ്ടാം ടെസ്റ്റില്‍ 62 റണ്‍സുമാണ് അദ്ദേഹം നേടിയത്. 62,72,74,85,63,89,51,89,78,85 എന്നിങ്ങനെയാണ് കോലി 50 ലധികം റണ്‍സ് നേടിയ അവസാന 10 പ്രകടനങ്ങള്‍. 2019ല്‍ ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിലാണ് ടെസ്റ്റ് നായകന്റെ അവസാന സെഞ്ച്വറി പിറന്നത്.

കോലി

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയെ നയിച്ച അവസാന നാല് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ന്യൂസീലന്‍ഡില്‍ രണ്ട് മത്സര പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയയില്‍ ഒന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. ഓസ്‌ട്രേലിയക്കെതിരേ അവസാന മൂന്ന് ടെസ്റ്റിലും കോലി കളിച്ചിരുന്നില്ല. പകരം രഹാനെയാണ് ടീമിനെ നയിച്ചത്. ഇംഗ്ലണ്ടിനെതിരേ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തിയ ആദ്യ മത്സരത്തിലും ഇന്ത്യ തോറ്റു.

ഇന്ത്യ

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണ്. വമ്പന്‍ ലീഡ് നേടിക്കഴിഞ്ഞ ഇന്ത്യക്കാണ് രണ്ടാം ടെസ്റ്റില്‍ മുന്‍തൂക്കം. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ഇത്രയും വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല.

Story first published: Monday, February 15, 2021, 16:09 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+