IND vs ENG: ഒരു ജയവും ഒരു സമനിലയുമല്ല, ലക്ഷ്യം രണ്ട് മത്സരത്തിലും ജയം- വിരാട് കോലി
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ന് ഉച്ചക്ക് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയില്‍ നില്‍ക്കുന്നതിനാല്‍ മൂന്നാം മത്സരത്തില്‍ ജയിച്ച് മുന്‍തൂക്കം നേടിയെടുക്കാനാവും ഇരു ടീമും ശ്രമിക്കുക. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് പരമ്പരയില്‍ 2-1,3-1 എന്ന നിലയില്‍ ജയം അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ വളരെ പ്രാധാന്യത്തോടെയാണ് മൂന്നാം ടെസ്റ്റിനെ ക്രിക്കറ്റ് ലോകം നോക്കിക്കാണുന്നത്.
ഇപ്പോഴിതാ ഒരു മത്സരത്തില്‍ ജയവും ഒരു സമനിലയുമല്ല ഇന്ത്യ ലക്ഷ്യമിടുന്നതെന്നും രണ്ട് മത്സരത്തിലും ജയിക്കാനാണ് ടീമിന്റെ ശ്രമമെന്നും പറയുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 'പോയിന്റ് പട്ടിക നോക്കി അത്തരത്തില്‍ കളിക്കുക പ്രയാസമാണ്. ഒരു ജയവും ഒരു സമനിലയുമല്ല ടീം ലക്ഷ്യമിടുന്നത് രണ്ട് മത്സരത്തിലും ജയിക്കാനാണ്. നിലവില്‍ മൂന്നാം മത്സരം മാത്രമാണ് മുന്നിലുള്ളത്. അതിനായി മികച്ച രീതിയില്‍ തയ്യാറെടുക്കാനാണ് ശ്രമിക്കുന്നത്. മൂന്നാം മത്സരത്തിന് ഇന്ത്യ തയ്യാറായിക്കഴിഞ്ഞു'-വിരാട് കോലി പറഞ്ഞു.

പിങ്ക് ബോള്‍ ടെസ്റ്റാണ് മൂന്നാം മത്സരം. പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. ഇന്ത്യയേക്കാള്‍ പിങ്ക് ബോളില്‍ കളിച്ചുള്ള പരിചയസമ്പത്ത് ഇംഗ്ലണ്ടിനാണ്. കൂടാതെ നിലവിലെ താരങ്ങള്‍ക്ക് കളിച്ച് വലിയ പരിചയസമ്പത്തില്ലാത്ത മൊട്ടേറ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനാല്‍ത്തന്നെ ആര്‍ക്കും വ്യക്തമായ ആധിപത്യം അവകാശപ്പെടാനാവില്ല.
ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യക്ക് നാട്ടില്‍ പരമ്പര തോറ്റാല്‍ വലിയ നാണക്കേടാവും. നിലവില്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ട് പരമ്പര ഉള്‍പ്പെടെ ഇന്ത്യ കളിക്കുന്ന ആറാം പരമ്പരയാണിത്. 10 ജയവും നാല് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ന്യൂസീലന്‍ഡില്‍ രണ്ട് ടെസ്റ്റ് തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസീലന്‍ഡാണ് തലപ്പത്ത്. മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും നാലാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണ്. ഇന്ത്യക്കെതിരായ പരമ്പര 3-1ന് ജയിക്കാനായാല്‍ ഫൈനല്‍ ടിക്കറ്റ് ഇംഗ്ലണ്ടിന് ലഭിക്കും. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര സമനിലയില്‍ കലാശിച്ചാല്‍ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഫൈനല്‍ കളിക്കും. അതിനാല്‍ത്തന്നെ ഇന്ത്യയെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications