Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ഇഷാന്തിനെ ബെഡ്ഡില്‍ നിന്ന് ചവിട്ടി താഴെയിട്ടു' പഴയ ഓര്‍മ പങ്കുവെച്ച് വിരാട് കോലി

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഉച്ചക്ക് ആരംഭിക്കുകയാണ്. പിങ്ക് ബോളില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ചരിത്ര നേട്ടത്തിന്റെ ഭാഗമാവാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ഇന്ത്യക്കുവേണ്ടി 100 ടെസ്റ്റ് കളിക്കുന്ന 11ാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഇഷാന്തിനെ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇഷാന്ത് ശര്‍മയുമായുള്ള പഴയ ഓര്‍മ പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

ഇഷാന്തിന് ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി വിളിയെത്തിയ വാര്‍ത്ത അറിയിക്കാന്‍ പോയ സംഭവമാണ് കോലി ആരാധകരുമായി പങ്കുവെച്ചത്. 'ഇഷാന്ത് ശര്‍മ വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയാം. സംസ്ഥാന ക്രിക്കറ്റില്‍ അവന്‍ കളിച്ച് തുടങ്ങിയത് എനിക്കൊപ്പമായിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കവെ ഒരുപാട് നാള്‍ എന്റെ റൂം മേറ്റ് ഇഷാന്തായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് ഇഷാന്തിന് വിളിയെത്തിയത് ഒരു ഉച്ചക്കായിരുന്നു. അപ്പോള്‍ അവന്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ബെഡ്ഡില്‍ നിന്ന് ചവിട്ടി താഴെയിട്ട ശേഷമാണ് നിന്നെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തു എന്ന വാര്‍ത്ത പറയുന്നത്. എന്നാല്‍ അവന് ഞാന്‍ പറയുന്നത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല'-കോലി പറഞ്ഞു.

kohliandishant

ഇന്ത്യയുടെ സാഹചര്യത്തില്‍ കളിച്ച് ഒരു ഫാസ്റ്റ് ബൗളര്‍ 100 ടെസ്റ്റ് കളിക്കുകയെന്നത് എളുപ്പമല്ല. എന്നാല്‍ അതിനായി അവന്‍ വളരെയധികം കഷ്ടപ്പെട്ടു. അവന്റെ കളിയില്‍ പൂര്‍ണമായും സത്യസന്ധത പുലര്‍ത്തിയിരുന്നു. ആക്രമണകാരിയായ ഫാസ്റ്റ് ബൗളറെന്ന നിലയില്‍ അവനോടൊപ്പം പ്രവര്‍ത്തിച്ചത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും കോലി പറഞ്ഞു.

സാധാരണ പേസ് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ 100 ടെസ്റ്റ് കളിക്കണമെങ്കില്‍ കൃത്യമായി ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടതുണ്ട്. ഇഷാന്ത് ശര്‍മ ഇക്കാര്യത്തില്‍ വിജയിച്ചതാണ് ഇത്തരമൊരു നേട്ടത്തിലേക്കെത്താന്‍ കാരണം. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. അത് ഒരു തരത്തില്‍ ടെസ്റ്റിലെ ഈ നേട്ടത്തിന് ഇഷാന്തിന് അനുഗ്രഹമായി.

ഇന്ത്യക്കുവേണ്ടി പരിമിത ഓവറിലും കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കഴിഞ്ഞിടെ ഇഷാന്ത് പറഞ്ഞിരുന്നു. എന്നാല്‍ അത് നടക്കാന്‍ സാധ്യത വളരെ കുറവാണ്. ഏഴ് വര്‍ഷം മുമ്പാണ് അദ്ദേഹം അവസാനമായി ടി20 ഇന്ത്യക്കായി കളിച്ചത്. അഞ്ച് വര്‍ഷമായി ഏകദിന ടീമില്‍ നിന്നും പുറത്താണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം കളിക്കുന്നുണ്ട്.

Story first published: Wednesday, February 24, 2021, 12:43 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+