Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ച് കോലി, കൈയടിച്ച് ആരാധകര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ചെന്നൈയിലും അവസാന രണ്ട് മത്സരങ്ങള്‍ അഹമ്മദാബാദിലുമാണ് നടക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി,രോഹിത് ശര്‍മ,അജിന്‍ക്യ രഹാനെ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം പരിശീലനത്തില്‍ പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ പരിശീലനത്തിനിടെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് അനുകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. രോഹിത് ശര്‍മ,റിഷഭ് പന്ത്,ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയ സഹ താരങ്ങളോടൊപ്പം നില്‍ക്കവെയാണ് കോലി സാങ്കല്‍പ്പികമായി ഹെലി കോപ്ടര്‍ ഷോട്ട് അനുകരിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് ലൈക്കും കമന്റും നല്‍കി രംഗത്തെത്തിയിരിക്കുന്നത്. ബിസിസി ഐയാണ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

kohlipractice

ഓസ്‌ട്രേലിയക്കെതിരായി ഒരു ടെസ്റ്റ് മാത്രമാണ് കോലി കളിച്ചത്. അവസാന മൂന്ന് മത്സരത്തിലും കോലിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനത്ത് കോലി മടങ്ങിയെത്തിയതോടെ ഇന്ത്യന്‍ ക്യാംപ് വീണ്ടും സജീവമായിരിക്കുകയാണ്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂര്‍ണമെന്റാണിത്. അതിനാല്‍ത്തന്നെ വിജയത്തോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കാനാവും ഇന്ത്യന്‍ ടീം ശ്രമിക്കുക.

നിലവിലെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്ക് ഫൈനലില്‍ സീറ്റ് നേടാന്‍ ഇംഗ്ലണ്ട് പരമ്പര നേട്ടം നിര്‍ണ്ണായകമാണ്. വമ്പന്‍ ജയം തന്നെ ഇതിനായി ഇന്ത്യ നേടേണ്ടിയിരിക്കുന്നു. ശക്തരായ ഇംഗ്ലണ്ട് നിര ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഉജ്ജ്വല ഫോമിലാണ് ഇന്ത്യയിലേക്കെത്തുന്നത്. അതിനാല്‍ത്തന്നെ സന്ദര്‍ശകരെ കീഴടക്കുക ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

കുഞ്ഞ് ഉണ്ടായ ശേഷം വിരാട് കോലി കളിക്കുന്ന ആദ്യ മത്സരം കൂടിയെന്ന പ്രത്യേകതയും ഇംഗ്ലണ്ട് പരമ്പരയ്ക്കുണ്ട്. ഇംഗ്ലണ്ടിനെതിരേ നിലവില്‍ കൂടുതല്‍ റണ്‍സുള്ള ഇന്ത്യന്‍ താരം കോലിയാണ്. അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള കോലിക്ക് കീഴില്‍ 2016ല്‍ 4-0ന് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര നേടിയിരുന്നു. കോലിയുടെ ബാറ്റിങ് മികവില്‍ത്തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ പ്രതീക്ഷ.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍,ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയിക്കുന്ന നായകന്‍,ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ജയം നേടുന്ന നായകന്‍ തുടങ്ങിയ റെക്കോഡുകളൊക്കെ സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരവും കോലിക്ക് മുന്നിലുണ്ട്.

Story first published: Thursday, February 4, 2021, 10:39 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+