Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കുല്‍ദീപിനെ പുറത്തിരുത്തിയതില്‍ ഒരു കുറ്റബോധവുമില്ല- വിരാട് കോലി

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താതിനെതിരേ തുടക്കം മുതല്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപിനെ തഴഞ്ഞ് ഷഹബാസ് നദീമിനെയാണ് ഇന്ത്യ പരിഗണിച്ചത്. ഇന്ത്യ 227 റണ്‍സിന് പരാജയപ്പെടുകയും ചെയ്തതോടെ കുല്‍ദീപിനെ പരിഗണിക്കാത്ത തീരുമാനത്തിനെതിരേ വിമര്‍ശനം കൂടുതല്‍ ശക്തമായിരിക്കുകയാണ്. എന്നാല്‍ കുല്‍ദീപിനെ ടീമില്‍ ഉള്‍പ്പെടുത്താത്ത തീരുമാനത്തെ ന്യായീകരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

കുല്‍ദീപിനെ ഉള്‍പ്പെടുത്താത്തതില്‍ കുറ്റബോധമില്ലെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 'ശരിക്കും അതൊരു തെറ്റായ തീരുമാനമായി തോന്നുന്നില്ല. രണ്ട് ഓഫ് സ്പിന്നര്‍മാരെ കളിപ്പിക്കുമ്പോള്‍ കുല്‍ദീപ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമുള്ളതായി കരുതുന്നില്ല. വ്യത്യസ്തമായ ബൗളിങ് ആവിശ്യമായിരുന്നു. അതിനാല്‍ ടീമിന് ആവിശ്യമായ ബൗളിങ് കൂട്ടുകെട്ടാണ് ഉപയോഗിച്ചത്. അതിനാല്‍ത്തന്നെ ആ തീരുമാനത്തില്‍ കുറ്റബോധമില്ല. ടീമിന് അനുയോജ്യമായ കൂട്ടുകെട്ടാണ് പരിഗണിച്ചത്'-കോലി പറഞ്ഞു.

kohliandkuldeep

രവീന്ദ്ര ജഡേജയുടെ പകരക്കാരനായ വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ മൂന്നാം സ്പിന്നറായ ഷഹബാസ് നദീമിനെയാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ ഇരുവര്‍ക്കും പന്തുകൊണ്ട് കാര്യമായ സംഭാവന ചെയ്യാനായില്ല. സുന്ദറിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ പുറത്താവാതെ 85 റണ്‍സുമായി തിളങ്ങി. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായി. നദീം നാല് വിക്കറ്റാണ് മത്സരത്തില്‍ നേടിയത്.

ഇരുവരില്‍ നിന്നും പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ലെന്ന് കോലി സമ്മതിച്ചെങ്കിലും കുല്‍ദീപിനെ പരിഗണിക്കാത്തതിനെ കോലി ന്യായീകരിക്കുന്ന നിലപാട് സ്വീകരിച്ചതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. കൈക്കുഴ സ്പിന്നറായ കുല്‍ദീപ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ നാട്ടില്‍ കുല്‍ദീപ് അവസരം അര്‍ഹിച്ചിരുന്നെങ്കിലും ഇന്ത്യ വീണ്ടും തഴഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ബൗളിങ് നിരയില്‍ അഴിച്ച് പണി നടത്തിയേക്കും. ചെന്നൈയില്‍ത്തന്നെയാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. അതിനാല്‍ നദീമിന് പകരക്കാരനായി കുല്‍ദീപ് രണ്ടാം ടെസ്റ്റില്‍ ടീമില്‍ സ്ഥാനം പിടിച്ചേക്കും. 6 ടെസ്റ്റില്‍ നിന്ന് 24 വിക്കറ്റാണ് കുല്‍ദീപിന്റെ സമ്പാദ്യം. നേരത്തെ കുല്‍ദീപിനെ പരിഗണിക്കാത്ത ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് കുല്‍ദീപിന്റെ പരിശീലകന്‍ കപില്‍ പാണ്ഡെയും രംഗത്തെത്തിയിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇംഗ്ലണ്ട് പരമ്പര ഇന്ത്യ നേടേണ്ടതുണ്ട്.

Story first published: Wednesday, February 10, 2021, 12:27 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+