Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്യാപ്റ്റന്‍സിയില്‍ പുതിയ നാഴികക്കല്ലുമായി കോലി, ഇനി എംഎസ് ധോണിക്കൊപ്പം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലൂടെ മറ്റൊരു ബഹുമതി കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യക്കുവേണ്ടി കൂടുതല്‍ ടെസ്റ്റ് മത്സരത്തില്‍ ക്യാപ്റ്റനാകുന്ന താരങ്ങളില്‍ എംഎസ് ധോണിയുടെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ കോലിയെത്തിയിരിക്കുന്നത്. 60 മത്സരങ്ങളിലാണ് ഇരുവരും ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിരിക്കുന്നത്. അധികം വൈകാതെ ഈ റെക്കോഡില്‍ കോലി ധോണിയെ മറികടക്കുമെന്നുറപ്പാണ്.

മൂന്നാം ടെസ്റ്റിലെ ജയത്തോടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ടെസ്റ്റ് നായകനെന്ന റെക്കോഡ് ധോണിയെ മറികടന്ന് കോലി സ്വന്തമാക്കിയിരുന്നു. നിലവില്‍ 22 വിജയങ്ങളാണ് കോലിയുടെ പേരിലുള്ളത്. 21 ജയങ്ങളാണ് മുന്‍ നായകന്‍ ധോണിയുടെ പേരിലുള്ളത്. മറ്റ് നിരവധി റെക്കോഡുകളും കോലിയെ ഈ മത്സരത്തിലൂടെ കാത്തിരിക്കുന്നുണ്ട്.

kohlitest

നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ 36 ടെസ്റ്റ് ജയങ്ങളെന്ന് നേട്ടം കോലി സ്വന്തമാക്കും. ഇതോടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയുടെ റെക്കോഡിനെ ഭേദിക്കാനും കോലിക്കാവും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോലി. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് ആദ്യമായി ടെസ്റ്റ് പരമ്പര നേടിക്കൊടുത്തതും കോലിയുടെ നായക മികവാണ്.

നാലാം ടെസ്റ്റില്‍ 17 റണ്‍സെടുത്താല്‍ മറ്റൊരു ചരിത്ര റെക്കോഡും കോലിയെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കാവും. മുന്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങും (15440) മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രയിം സ്മിത്തുമാണ് (14878) ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

മറ്റൊരു ലോക റെക്കോഡ് കുറിക്കാനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് കോലിക്ക് സ്വന്തം പേരിലാക്കാം. നിലവില്‍ 41 സെഞ്ച്വറിയുമായി കോലി മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനൊപ്പമാണ്. എന്നാല്‍ 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോളിലെ സെഞ്ച്വറി പ്രകടനത്തിന് ശേഷം ഇതുവരെ മൂന്നക്കം കാണാന്‍ കോലിക്കായിട്ടില്ല.

നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഫൈനലില്‍ കടക്കാം. ഇംഗ്ലണ്ടിന് ജയിക്കാനായാല്‍ നാല് മത്സര പരമ്പര സമനിലയിലാക്കാനും ഇന്ത്യയുടെ വഴിമുടക്കാനും സാധിക്കും. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് സ്ഥാനം പിടിച്ചു.

Story first published: Thursday, March 4, 2021, 10:26 [IST]
Other articles published on Mar 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+