For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ക്യാപ്റ്റന്‍സിയില്‍ ആര് നേടും? എലൈറ്റ് ക്ലബ്ബിലെത്താന്‍ കോലിയും റൂട്ടും തമ്മില്‍ പോരാട്ടം

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് അഞ്ചാം തീയ്യതി തുടക്കമാവുകയാണ്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇരു ടീമുകളും. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇംഗ്ലണ്ട് എത്തുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയാണ് ഇന്ത്യ തട്ടകത്തിലിറങ്ങുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇരു ടീമിനും പരമ്പര നേട്ടം നിര്‍ണ്ണായകമാണ്. പരമ്പരയില്‍ ഇരു ടീമിന്റെയും നായകന്മാര്‍ തമ്മില്‍ ഒരു റെക്കോഡിനായി ശക്തമായ പോരാട്ടം നടത്തുന്നുണ്ട്. ആ റെക്കോഡ് എന്താണെന്ന് നോക്കാം.

Battle Between Virat Kohli & Joe Root For Special Captaincy Record | Oneindia Malayalam

ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ കൂടുതല്‍ വിജയം നേടിയ നായകനെന്ന റെക്കോഡിനായാണ് വിരാട് കോലിയും ജോ റൂട്ടും മത്സരിക്കുന്നത്. നായകനെന്ന നിലയില്‍ റൂട്ട് ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. വിരാട് കോലി ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ അഞ്ച് മത്സരത്തില്‍ വിജയം സമ്മാനിക്കാനായി. റൂട്ട് അഞ്ച് മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ നാല് മത്സരങ്ങളിലാണ് ടീമിനെ വിജയിപ്പിക്കാനായത്.

നിലവില്‍ അഞ്ച് വീതം വിജയം നേടിയ വിരാട് കോലിയും മുന്‍ ഇംഗ്ലണ്ട് നായകന്‍ അലെസ്റ്റര്‍ കുക്കുമാണ് ഈ റെക്കോഡില്‍ നിലവില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത്. ഈ റെക്കോഡ് കോലിക്ക് സ്വന്തം പേരിലാക്കാനുള്ള സുവര്‍ണ്ണാവസരം മുന്നിലുണ്ട്. നാല് മത്സര പരമ്പരയില്‍ വിജയത്തിലെത്താന്‍ സാധിച്ചാല്‍ റൂട്ടിനും ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കും.

joeroot-viratkohli-

2016-17ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരേ ആദ്യമായി കോലി ഇന്ത്യയെ നയിക്കുന്നത്. പരമ്പരയില്‍ 4-0ന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോലിക്കായി. എന്നാല്‍ 2018ല്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു മത്സരം മാത്രമാണ് ഇന്ത്യയെ ജയിപ്പിക്കാന്‍ കോലിക്കായത്. റൂട്ട് നായകനായ ഇംഗ്ലണ്ട് നാല് മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര നേടിയിരുന്നു. ഇന്ത്യന്‍ മൈതാനത്ത് നായകനെന്ന നിലയില്‍ ആദ്യ പരീക്ഷണത്തിനിറങ്ങുന്ന റൂട്ടിന്റെ പ്രകടനം കണ്ടുതന്നെ അറിയണം.

വിരാട് കോലിയെ കാത്ത് ഇനിയും റെക്കോഡുകളുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറിയുള്ള താരമാവാന്‍ കോലിക്ക് വേണ്ടത് ഒരു സെഞ്ച്വറിയാണ്. നിലവില്‍ 41 സെഞ്ച്വറിയുമായി കോലിയും മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും തുല്യത പങ്കിടുകയാണ്. കൂടാതെ ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയം നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ ധോണിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ കോലിക്ക് രണ്ട് ജയം കൂടിമതി.

Story first published: Tuesday, February 2, 2021, 11:04 [IST]
Other articles published on Feb 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+