For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തോല്‍വിയും കോലിക്ക് ചരിത്ര നേട്ടം, ഇനി ബ്രയാന്‍ ലാറക്കും മുകളില്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്. ഓസ്‌ട്രേലിയയില്‍ അവരെ തോല്‍പ്പിച്ച് പരമ്പര നേടിയെത്തിയ ഇന്ത്യയെ 227 റണ്‍സിനാണ് ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്. സമസ്ത മേഖലയിലും ഇന്ത്യക്കെതിരേ ആധിപത്യം കാട്ടാന്‍ ത്രീലയണ്‍സിനായി. അപ്രതീക്ഷിത തോല്‍വി ഇന്ത്യയ്ക്ക് വലിയ നിരാശയാണ് നല്‍കിയിരിക്കുന്നത്. നായകനെന്ന നിലയില്‍ അവസാന നാല് ടെസ്റ്റിലും കോലിക്ക് ഇന്ത്യയെ ജയിപ്പിക്കാനായില്ല.

തോല്‍വി കോലിക്കും വലിയ തിരിച്ചടിയാണെങ്കിലും സന്തോഷം നല്‍കുന്ന ഒരു നേട്ടവും മത്സരത്തിലൂടെ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ കോലി മറികടന്നിരിക്കുകയാണ്. 1990-2007 കാലയളവില്‍ 430 മത്സരങ്ങളില്‍ നിന്ന് 22358 റണ്‍സാണ് ലാറ നേടിയത്. ചെന്നൈയിലെ രണ്ടാം ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറിയോടെ 424 മത്സരത്തില്‍ നിന്ന് 22369 റണ്‍സാണ് കോലി നേടിയിരിക്കുന്നത്.

kohlitest

131 ടെസ്റ്റില്‍ നിന്ന് 52.89 ശരാശരിയില്‍ 11953 റണ്‍സും 299 ഏകദിനത്തില്‍നിന്ന് 40.17 ശരാശരിയില്‍ 10405 റണ്‍സുമാണ് ലാറയുടെ പേരിലുള്ളത്. ടെസ്റ്റില്‍ 34 സെഞ്ച്വറിയും 9 ഇരട്ട സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ 19 സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും ലാറ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 400 റണ്‍സാണ് ലാറയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഏകദിനത്തില്‍ 169 റണ്‍സും.

കോലി 88 ടെസ്റ്റില്‍ നിന്ന് 53.24 ശരാശരിയില്‍ 7401 റണ്‍സും 251 ഏകദിനത്തില്‍ നിന്ന് 12040 റണ്‍സും 84 ടി20യില്‍ നിന്ന് 2928 റണ്‍സുമാണ് നേടിയത്. ടെസ്റ്റില്‍ 27 സെഞ്ച്വറിയും 7 ഇരട്ട സെഞ്ച്വറിയും 24 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ 43 സെഞ്ച്വറിയും 60 അര്‍ധ സെഞ്ച്വറിയും ടി20യില്‍ 25 അര്‍ധ സെഞ്ച്വറിയുമാണ് കോലി നേടിയത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 664 മത്സരങ്ങളില്‍ നിന്നായി 48.52 ശരാശരിയില്‍ 34357 റണ്‍സാണ് സച്ചിന്റെ പേരിലുള്ളത്. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര (28016),മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് (27483),മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധന (25957),മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്‌സ് കാലിസ് (25534),മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് (24028) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുന്നിലുള്ളത്.

സമീപകാലത്തായി കോലിയുടെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. 2019 നവംബറിന് ശേഷം ഒരു തവണ പോലും മൂന്നക്ക സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ശരാശരി നിലനിര്‍ത്തുന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും കോലിയുടെ പഴയ മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സുകള്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ തോല്‍വിയോടെ തുടര്‍ച്ചയായ നാലാം ടെസ്റ്റ് തോല്‍വിയാണ് കോലി നേരിട്ടത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ട് പരമ്പര നേട്ടം ഇന്ത്യക്ക് ആവിശ്യമാണ്.

Story first published: Wednesday, February 10, 2021, 12:34 [IST]
Other articles published on Feb 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+