Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഫിറ്റ്‌നസില്ല, ടി20 പരമ്പര വരുണ്‍ ചക്രവര്‍ത്തിക്ക് നഷ്ടമായേക്കും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തി പുറത്തേക്ക്. ഫിറ്റ്‌നസ് ടെസ്റ്റില്‍ നന്നായി തിളങ്ങാനാവാത്തതിനാലാണ് അദ്ദേഹത്തിന് അവസരം നഷ്ടപ്പെടുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 19 അംഗ ടീമിലാണ് വരുണിനെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ടീമില്‍ നിന്ന് തഴയപ്പെട്ടുവെന്നാണ് വിവരം. പരിക്കിനെത്തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി വരുണ്‍ വിശ്രമത്തിലായിരുന്നു.

ഇന്ത്യയുടെ പുതിയ ഫിറ്റ്‌നസ് ചട്ടം താരങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. 2 കിലോമീറ്റര്‍ 8.5 മിനുട്ടില്‍ ഓടിത്തീര്‍ക്കണം. യോയോ ടെസ്റ്റില്‍ 17.1 എങ്കിലും സ്‌കോര്‍ നേടണം. അല്ലാത്ത പക്ഷം താരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കില്ല. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തിളങ്ങിയതാണ് വരുണിന്റെ കരിയറില്‍ വഴിത്തിരിവായത്. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലും വരുണ്‍ ഇടം പിടിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് ആ പരമ്പരയും കളിക്കാനായില്ല.

varunchakravarthyipl

നിര്‍ഭാഗ്യം വരുണിനെ വീണ്ടും വേട്ടയാടുകയാണ്. ഓസീസ് പര്യടനത്തില്‍ വരുണിന് പകരക്കാരനായി എത്തിയാണ് ടി നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്. നിലവില്‍ വരുണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനുവേണ്ടി കളിക്കുന്നില്ല.സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലും വരുണിനെ തമിഴ്‌നാട് ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇത്തവണത്തെ ഐപിഎല്ലിലും വരുണ്‍ കൊല്‍ക്കത്തയുടെ ഭാഗമാണ്. സുനില്‍ നരെയ്‌നൊപ്പം ടീം മുഖ്യ പരിഗണന നല്‍കുന്ന സ്പിന്നര്‍ വരുണാവും. കുല്‍ദീപ് യാദവിനെ മറികടന്നാണ് വരുണിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രമെ വരുണിന് ടി20 ലോകകപ്പ് ടീമില്‍ പ്രതീക്ഷ വെക്കാനാവു.

അവസാന സീസണില്‍ 13 മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 20 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റും വീഴ്ത്തി. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ തിളങ്ങിയ വരുണിനെ 2019ലെ ഐപിഎല്ലില്‍ 8.4 കോടിക്ക് പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് താരത്തിന് തിളങ്ങാനായില്ല. ഒറ്റ സീസണോടെ പഞ്ചാബ് ഒഴിവാക്കിയ വരുണിനെ 2020ലെ ലേലത്തില്‍ നാല് കോടിക്കാണ് കെകെആര്‍ സ്വന്തമാക്കിയത്.

ഇന്ത്യന്‍ ടീമില്‍ മികച്ച യുവ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുള്ളത് 29കാരനായ വരുണിന് കടുത്ത വെല്ലുവിളിയാണ്. തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ മാത്രമെ പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ വരുണിന് സാധിക്കൂ.

Story first published: Monday, March 1, 2021, 9:02 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+