Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ബ്രോഡിന് നാണക്കേട്, ടെസ്റ്റ് കരിയറില്‍ ആദ്യം, മൂന്നാം ടെസ്റ്റില്‍ പുറത്തിരുന്നേക്കും

ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ 482 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മൂന്നാം ദിനത്തിന്റെ അവസാന സെക്ഷനില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകര്‍ക്ക് ജയിക്കാന്‍ 429 റണ്‍സ് കൂടി വേണം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണിത്. ആദ്യ മത്സരത്തിലെ ബൗളിങ് മികവ് ആവര്‍ത്തിക്കുന്നതില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്.

മത്സരത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. സീനിയര്‍ പേസറായ ബ്രോഡിന് ഇന്ത്യയില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. എന്നാല്‍ അതിനൊത്ത നിലയിലേക്ക് ഉയരാന്‍ സാധിച്ചില്ല. ഇപ്പോഴിതാ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സില്‍ വിക്കറ്റ് നേടാനാവാത്ത ബൗളറെന്ന നാണക്കേടിന്റെ ഭാഗമായിരിക്കുകയാണ് ബ്രോഡ്.

stuartbroadtest

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ 17 ഓവര്‍ എറിഞ്ഞ് 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തുള്ളൂവെങ്കിലും വിക്കറ്റ് നേടാനായില്ല. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 11 ഓവര്‍ എറിഞ്ഞ ബ്രോഡ് 37 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് നേടിയില്ല. രണ്ടാം ഇന്നിങ്‌സില്‍ 9 ഓവര്‍ എറിഞ്ഞ താരം 25 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.

ഒന്നാം ടെസ്റ്റില്‍ കളിച്ച പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും ജോഫ്രാ ആര്‍ച്ചറും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇരുവര്‍ക്കും വിശ്രമം അനുവദിച്ചപ്പോള്‍ ബ്രോഡില്‍ പ്രതീക്ഷ വെച്ചെങ്കിലും താരം നിരാശപ്പെടുത്തി. ബ്രോഡിനൊപ്പമുണ്ടായിരുന്ന സഹ പേസര്‍ ഒല്ലി സ്‌റ്റോണ്‍ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും നേടി. എന്നിട്ടും ഇന്ത്യയിലെ സാഹചര്യങ്ങളെ അടുത്തറിയാവുന്ന ബ്രോഡിന് തിളങ്ങാനായില്ല.

മൂന്നാം ടെസ്റ്റില്‍ ആര്‍ച്ചറും ആന്‍ഡേഴ്‌സനും ഇംഗ്ലണ്ട് പേസ് നിരയിലേക്ക് തിരിച്ചെത്തിയേക്കും. ഡേ നൈറ്റ് ടെസ്റ്റിന് അഹമ്മദാബാദാണ് വേദി. നിലവില്‍ നാല് മത്സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ടാണ് മുന്നില്‍. രണ്ടാം മത്സരത്തില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ വിജയം ഇന്ത്യക്കൊപ്പമാവും. പരമ്പരയില്‍ 3-1,2-1 എന്ന നിലയില്‍ ജയിച്ചാല്‍ മാത്രമെ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് പ്രവേശിക്കാനാവൂ. അതിനാല്‍ ഇനിയുള്ള ഓരോ മത്സരവും നിര്‍ണ്ണായകമാണ്.

ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള ബൗളറാണ് ബ്രോഡ്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രോഡ് 145 ടെസ്റ്റില്‍ നിന്ന് 517 വിക്കറ്റ് നേടിയിട്ടുണ്ട്. 18 തവണ അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

Story first published: Monday, February 15, 2021, 19:36 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+