Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'അവന്‍ തീര്‍ച്ചയായും ടീമില്‍ വേണം', യുവതാരത്തെ പിന്തുണച്ച് സുനില്‍ ഗവാസ്‌കര്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. വലിയ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ 227 റണ്‍സിനാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട് കീഴടക്കിയത്. ബാറ്റിങ്ങില്‍ ഇന്ത്യയെ കടത്തിവെട്ടുക മാത്രമല്ല ബൗളിങ്ങിലും ഇന്ത്യയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഇംഗ്ലണ്ടിനായി. നാല് മത്സര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന ആവിശ്യം ശക്തമാകുമ്പോഴും വാഷിങ്ടണ്‍ സുന്ദറെ ടീമില്‍ നിലനിര്‍ത്തണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍.

'വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമാകുന്ന ഇന്ത്യന്‍ നിരയില്‍ ഒരു മാറ്റം ഉണ്ടാകുമെന്നാണ്. അതില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യത കുറവാണ്. അങ്ങനെ മാറ്റം വരുത്തുന്നത് പേടിക്കുന്നു എന്നതിന്റെ അടയാളമാണ്. നിലവില്‍ അത്തരമൊരു ഭയപ്പെടേണ്ട സാഹചര്യമില്ല. മികച്ച ടീം തന്നെയാണ്. ടോസ് വളരെ നിര്‍ണ്ണായക ഘടകമാണ്. കാരണം നാലും അഞ്ചും ദിവസങ്ങളില്‍ ബാറ്റ് ചെയ്യുന്നതിനെക്കാളും നല്ലത് ആദ്യം ബാറ്റ് ചെയ്യുന്നതാണ്. ഒരു മാറ്റം ടീമില്‍ കാണുന്നുണ്ടെങ്കിലും അത് വാഷിങ്ടണ്‍ സുന്ദറാവാന്‍ സാധ്യതയില്ല'-ഗവാസ്‌കര്‍ പറഞ്ഞു.

washingtonsundarandsunilgavaskar

വളരെ മനോഹരമായിത്തന്നെ അവന്‍ ബാറ്റ് ചെയ്തു. അല്‍പ്പം കൂടി ഓവറുകള്‍ പന്തെറിയാന്‍ അവന് നല്‍കാമായിരുന്നു. കാരണം ടി20 ശൈലിയിലുള്ള ബൗളറാണവന്‍. ഫ്‌ളാറ്റ് ബോളുകളാണ് അവന്റേത്. അശ്വിനെപ്പോലെ പന്ത് വായുവില്‍ ഏറെ നേരം സുന്ദര്‍ നിര്‍ത്താറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒന്നാം ഇന്നിങ്‌സില്‍ പുറത്താവാതെ 85 റണ്‍സാണ് സുന്ദര്‍ നേടിയത്. മികച്ചൊരു പിന്തുണ ലഭിച്ചിരുന്നെങ്കിലും സെഞ്ച്വറി നേട്ടവും യുവതാരത്തിന് സ്വന്തമാക്കാമായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് സുന്ദര്‍ പുറത്തായിരുന്നു. ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ലെന്നതാണ് സുന്ദറിനെ സംബന്ധിച്ച് തിരിച്ചടി. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലെത്തുമ്പോള്‍ ഓള്‍റൗണ്ട് പ്രകടനം അത്യാവശ്യമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ സുന്ദറില്‍ പ്രതീക്ഷയുണ്ടെങ്കിലും സ്പിന്നറെന്ന നിലയില്‍ കൂടുതല്‍ വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ താരത്തിന്റെ കരിയറിലത് വലിയ തിരിച്ചടിയായേക്കും.

നിലവിലെ സാധ്യത അനുസരിച്ച് രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഷഹബാസ് നദീമിനെ ഒഴിവാക്കിയേക്കും. പകരം കുല്‍ദീപ് യാദവ് ടീമിലെത്തിയേക്കും. ഒന്നാം ടെസ്റ്റില്‍ നാല് വിക്കറ്റാണ് നദീം നേടിയത്. ഇടം കൈ സ്പിന്നര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ചൈനാമാന്‍ സ്പിന്നറുമായി ഇന്ത്യ രണ്ടാം മത്സരത്തിലിറങ്ങിയേക്കും. കുല്‍ദീപിനെ ഇന്ത്യ തഴയുന്നതില്‍ പ്രതിഷേധം ശക്തമായിരിക്കുന്നതിനാല്‍ താരത്തെ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്.

Story first published: Wednesday, February 10, 2021, 14:13 [IST]
Other articles published on Feb 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+