Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: രോഹിത്തിന്റെ പ്രകടനം മൊട്ടേറയില്‍ റണ്‍സ് നേടാനാകുമെന്ന് തെളിയിച്ചു- ഗവാസ്‌കര്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് നടന്ന മൊട്ടേറയിലെ പിച്ചിനെക്കുറിച്ചുള്ള വിവാദങ്ങള്‍ തുടരുകയാണ്.ഇന്ത്യ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതോടെ മൊട്ടേറയിലെ പിച്ച് സ്പിന്നിന് ഏകപക്ഷീയമായിരുന്നു എന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്. പല പ്രമുഖ താരങ്ങളും പിച്ചിനെ അനുകൂലിച്ചു പ്രതികൂലിച്ചും രംഗത്തെത്തിയതോടെ പിച്ച് വിവാദം വലിയ ചര്‍ച്ചാവിഷയമായി.

ഇപ്പോഴിതാ പ്രശ്‌നം പിച്ചിന്റെയല്ല ബാറ്റ്‌സ്മാന്‍മാരുടെയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മ മൂന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും തിളങ്ങിയതോടെ മൊട്ടേറയില്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്ന കാര്യം വ്യക്തമായെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

sunilgavaskarandrohitsharma

'തുടര്‍ച്ചയായി പന്തിന് നിയന്ത്രണം നഷ്ടപ്പെടുന്ന പിച്ചല്ലിത്. അപ്രതീക്ഷിത ബൗണ്‍സുകളും ഇവിടെയില്ല. നല്ല ബൗണ്‍സ് ലഭിക്കുന്നുമുണ്ട്. എന്നാല്‍ സ്പിന്നിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. എന്നാല്‍ ബാറ്റ്‌സ്മാന്‍മാര്‍ സ്‌ട്രെയ്റ്റ് ബോളുകളെ നേരിട്ട് പഠിക്കേണ്ടതുണ്ട്. വെല്ലുവിളി നിറഞ്ഞ പിച്ചാണത്. മത്സരത്തിലെ പുറത്താകലുകള്‍ ശ്രദ്ധിക്കുക. ബാറ്റ്‌സ്മാന്റെ പിഴവുകൊണ്ടാണ് കൂടുതലും പുറത്തായത്'-ഗവാസ്‌കര്‍ പറഞ്ഞു.

പിച്ച് ഏതെന്ന് എന്നതിലും പ്രധാനം മാനസികാവസ്ഥ സൃഷ്ടിക്കലാണ്. രണ്ട് ഇന്നിങ്‌സിലേയും രോഹിത് ശര്‍മയുടെ ബാറ്റിങ് പിച്ചില്‍ റണ്‍സ് നേടാന്‍ സാധിക്കുമെന്ന് തെളിയിച്ചുവെന്നും ഗവാസ്‌കര്‍ പറഞ്ഞു. ആദ്യ ഇന്നിങ്‌സില്‍ 66 റണ്‍സ് നേടിയ രോഹിത് രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 25 റണ്‍സും നേടി. വളരെ അനായാസമായാണ് മൊട്ടേറയില്‍ രോഹിത് ബാറ്റ് ചെയ്തത്. അനായാസം പുള്‍ഷോട്ട് കളിച്ച് സിക്‌സര്‍ നേടാനും രോഹിതിനായി.

പിച്ചിലെ പ്രശ്‌നത്തേക്കാളുപരി ഇരു ടീമിലെയും താരങ്ങളുടെ ബാറ്റിങ്ങിലെ പിഴവാണ് രണ്ട് ദിവസംകൊണ്ട് മത്സരം അവസാനിക്കാന്‍ കാരണമായത്. 30 വിക്കറ്റ് വീണതില്‍ 21 വിക്കറ്റും സ്‌ട്രെയ്റ്റ് ബോളിലാണ് നഷ്ടമായത്. സ്പിന്നര്‍മാരെ ഭയത്തോടെ കളിച്ചതാണ് ഇംഗ്ലണ്ടിന് പിഴച്ചത്. ഇന്ത്യന്‍ താരങ്ങളുടെയും അശ്രദ്ധമായ ബാറ്റിങ്ങാണ് ചെറിയ സ്‌കോറിലേക്ക് ഒതുങ്ങാന്‍ കാരണം.

നാലാം ടെസ്റ്റിലും വേദി മൊട്ടേറ തന്നെയാണ്. എന്നാല്‍ നിലവിലെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ബാറ്റിങ് പിച്ചൊരുക്കുമെന്നാണ് വിവരം. അവസാന മത്സരത്തില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താം. മൂന്നാം ടെസ്റ്റിലെ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യത അവസാനിച്ചെങ്കിലും ഇന്ത്യയുടെ വഴിമുടക്കാന്‍ ഇനിയും അവര്‍ക്ക് അവസരമുണ്ട്.

Story first published: Monday, March 1, 2021, 12:28 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+