വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മായങ്കും കുല്‍ദീപും കാത്തിരിക്കണം, ടീമില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല- ഗവാസ്‌കര്‍

അഹമ്മദാബാദ്: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാനുറച്ചാവും ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിറങ്ങുക. നിലവില്‍ 2-1ന് മുന്നിലുള്ള ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ അവസാന മത്സരം തോല്‍ക്കാതെ നോക്കിയാല്‍ മതി. ഇംഗ്ലണ്ടിന് സംബന്ധിച്ച് അവസാന ടെസ്റ്റ് ജയിച്ചാലും ഫൈനലില്‍ കടക്കാനാവില്ല. എന്നാല്‍ പരമ്പര സമനില പിടിക്കുകയും ഇന്ത്യയുടെ വഴിമുടക്കുകയും ചെയ്യാനാവും.

ഇപ്പോഴിതാ നാലാം ടെസ്റ്റിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. 'നാലാം ടെസ്റ്റില്‍ ഇന്ത്യ അലംഭാവം കാട്ടുമെന്ന് കരുതുന്നില്ല. കാരണം എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. സമനില നേടിയാല്‍ ഫൈനലിലെത്താം എന്നാല്‍ തോറ്റാല്‍ കാര്യങ്ങള്‍ പ്രശ്‌നമാവും. അതിനാലാണ് ഇന്ത്യ അലസ മനോഭാവത്തോടെ നാലാം ടെസ്റ്റിനിറങ്ങില്ലെന്ന് ഞാന്‍ പറയുന്നത്. ആദ്യമായി നടക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നത് വലിയ കാര്യമാണെന്ന് അവര്‍ക്കറിയാം'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar

അതേ സമയം നാലാം ടെസ്റ്റില്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായിരിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസി ഐ ബാറ്റിങ് പിച്ചൊരുക്കാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. എന്നാല്‍ മൂന്നാം ടെസ്റ്റിലെ പിച്ചില്‍ നിന്ന് വലിയ മാറ്റത്തിന് സാധ്യതയില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'പിച്ചിന്റെ സ്വഭാവത്തില്‍ വലിയ മാറ്റം വരുമെന്ന് കരുതുന്നില്ല. പിച്ച് കൂടുതല്‍ ഡ്രൈ ആകാനാണ് സാധ്യത. അതിനാല്‍ പന്ത് കുത്തിത്തിരിയാനുള്ള സാധ്യതയുമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം'-ഗവാസ്‌കര്‍ പറഞ്ഞു.

നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവും. വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഉമേഷ് യാദവ് ടീമിലെത്തിയേക്കും. വാഷിങ്ടണ്‍ സുന്ദറിന് പകരം കുല്‍ദീപ് യാദവ് ടീമിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗവാസ്‌കര്‍ ഇത് നിഷേധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റത്തിന് സാധ്യത കുറവാണെന്നാണ് അദ്ദേഹം വിലയിരുത്തിയത്.

ടീമില്‍ മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ല. സുന്ദറിന് പകരം കുല്‍ദീപിനെ ഉള്‍പ്പെടുത്തുമെന്ന് കരുതുന്നില്ല. രണ്ട് ദിവസംകൊണ്ട് ടെസ്റ്റ് അവസാനിപ്പിച്ച ടീമില്‍ മാറ്റങ്ങളുടെ ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല. അതിനാല്‍ മായങ്ക് അഗര്‍വാളും മറ്റ് അവസരം കാത്തിരിക്കുന്ന താരങ്ങളും ഇനിയും കാത്തിരിക്കണമെന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 1, 2021, 14:49 [IST]
Other articles published on Mar 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X