Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശുഭ്മാന്‍ ഗില്ലിന്റെ പ്രശ്‌നമെന്ത്? ആ സമ്മര്‍ദ്ദമാവാം കാരണമെന്ന് സുനില്‍ ഗവാസ്‌കര്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്തായ ഗില്‍ ഇന്ത്യന്‍ ടീമിന് പുറത്തേക്ക് പോകാനുള്ള സാധ്യത കൂടുതലാണ്. മായങ്ക് അഗര്‍വാള്‍,കെഎല്‍ രാഹുല്‍,പൃത്ഥ്വി ഷാ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ അവസരം തേടി പുറത്തുണ്ട്.

29,50,0,14,11,15*,0 എന്നിങ്ങനെയാണ് പരമ്പരയിലെ ഗില്ലിന്റെ പ്രകടനം. 21കാരനായ താരം ഓസ്‌ട്രേലിയയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചെതിന് ശേഷമാണ് നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. ഇപ്പോഴിതാ യുവ ഓപ്പണറുടെ മോശം പ്രകടനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

shubmangillandgavaskar

'ഇതൊരു മോശം പിച്ചായതിനാല്‍ ആര്‍ക്കും ഇത്തരമൊരു അവസ്ഥവരാം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം ഗില്ലിലുള്ള പ്രതീക്ഷ വളരെ വലുതായിരുന്നു. ആ പ്രതീക്ഷകളുടെ സമ്മര്‍ദ്ദം അവനെ ബാധിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്‌ട്രെയ്റ്റായി കളിക്കണം. ലൈന്‍ ക്രോസ് ചെയ്ത് കളിക്കുമ്പോള്‍ ഇത്തരം കുഴപ്പങ്ങളില്‍ ചാടാനുള്ള സാധ്യത കൂടുതലാണ്'-ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ഓപ്പണര്‍മാരായ മായങ്കിനെയും രാഹുലിനെയും തഴഞ്ഞാണ് ഓസ്‌ട്രേലിയയിലെ പ്രകടനത്തിന്റെ കരുത്തില്‍ ഗില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. അതിനാല്‍ത്തന്നെ മോശം പ്രകടനം തുടര്‍ന്നതോടെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. 99.50ആണ് മായങ്കിന്റെ നാട്ടിലെ ശരാശരി. നാട്ടില്‍ രാഹുലിനും മികച്ച റെക്കോഡുണ്ട്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലെ ഗില്ലിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും.

നാട്ടിലെ ഒരു ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്ക് ശുഭ്മാന്‍ ഗില്ലും നിലവില്‍ പേരുചേര്‍ത്തിരിക്കുകയാണ്. ഷോട്ട് സെലക്ഷിനെ പാളിച്ചയും ക്രീസിലെ അനാവശ്യ ഫുട്‌വര്‍ക്കുമാണ് ഗില്ലിന് തിരിച്ചടിയാവുന്നത്. പോസിറ്റീവായി ഷോട്ട് കളിക്കുന്നതില്‍ ഗില്‍ ഇംഗ്ലണ്ട് പരമ്പരയില്‍ പരാജയപ്പെട്ടു.

നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ബാറ്റിങ് നിര പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നിട്ടില്ല. ഇംഗ്ലണ്ടിന്റെ 205 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മയുടെ (49) പ്രകടനമാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. റിഷഭ് പന്തും (32) വാഷിങ്ടണ്‍ സുന്ദറുമാണ് (1) ക്രീസില്‍.

Story first published: Friday, March 5, 2021, 15:23 [IST]
Other articles published on Mar 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+