For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി ഗംഭീരം, മികച്ച 'സൈന്യത്തെ' വാര്‍ത്തെടുക്കുന്നു: സ്റ്റെയിന്‍

കേപ്ടൗണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ റൊട്ടേഷന്‍ പോളിസ് ശക്തമായി നടപ്പിലാക്കുന്ന ടീമാണ് ഇംഗ്ലണ്ട്. എത്ര നിര്‍ണ്ണായക താരമാണെങ്കിലും കൃത്യമായ ഇടവേളയില്‍ വിശ്രമം നല്‍കുകയും പ്രതിഭയുള്ള താരങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യാന്‍ ഇതുവരെ ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ട്. താരങ്ങളുടെ ജോലിഭാരം കുറയുകയും യുവതാരങ്ങള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരവും ഒരുക്കുന്ന ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പദ്ധതിയെ പ്രശംസിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍.

'ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ റൊട്ടേഷന്‍ പദ്ധതി പതിയെ മികച്ച ക്രിക്കറ്റ് താരങ്ങളുടെ സൈന്യത്തെ വാര്‍ത്തെടുക്കുന്നു. നിങ്ങള്‍ ചിലപ്പോള്‍ ഇതിനെ വിമര്‍ശിക്കുവായിരിക്കും. എന്നാല്‍ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ എട്ടോളം ഐസിസി ടൂര്‍ണമെന്റുകള്‍ നടക്കാനുണ്ട്. അകിനാല്‍ത്തന്നെ പരിചയസമ്പന്നരല്ലാത്ത താരങ്ങളുടെ ബുദ്ധിമുട്ട് ഇംഗ്ലണ്ട് നേരിടില്ല'-സ്റ്റെയിന്‍ പറഞ്ഞു.

dalesteyn

നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസിയെ പ്രശംസിച്ചിരുന്നു. അത് ഇംഗ്ലണ്ട് ടീമിന് കൃത്യമായി ഗുണം ചെയ്യുന്നുണ്ടെന്നാണ് സംഗക്കാര വിലയിരുത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ താരങ്ങള്‍ തുടര്‍ച്ചയായി കളിക്കേണ്ടി വരുന്നതിനെ നിയന്ത്രിക്കുക പ്രയാസാണ്. താരങ്ങളോട് ഐപിഎല്‍ കളിക്കരുതെന്ന് പറയാനാവില്ലെന്നാണ് ഇംഗ്ലണ്ട് കോച്ച് കഴിഞ്ഞിടെ പറഞ്ഞത്.

ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടര്‍ച്ചയായി കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളാണ്. ഇംഗ്ലണ്ടിനുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും സജീവമായി ഇവര്‍ കളിക്കുന്നു. അതിനാല്‍ ഇവരുടെ മത്സരക്രമം നിയന്ത്രിച്ച് ആവിശ്യത്തിന് വിശ്രമം നല്‍കുക പ്രയാസമാണ്. ടെസ്റ്റില്‍ മികച്ച ബൗളര്‍മാരെ ഇതിനോടകം ഇംഗ്ലണ്ട് ഉയര്‍ത്തിക്കൊണ്ടുവന്ന് കഴിഞ്ഞു.

സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും വിരമിച്ച് കഴിഞ്ഞാലും ശക്തമായ ബൗളിങ് നിരയെ സൃഷ്ടിക്കാന്‍ ഇതിനോടകം ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്കടക്കം കൃത്യമായി അവസരം നല്‍കി അവരുടെ മികവ് തെളിയിക്കാനുള്ള അവസരം സൃഷ്ടിച്ചെടുക്കാന്‍ ഇംഗ്ലണ്ട് ടീമിന് സാധിച്ചിട്ടുണ്ട്. ഭാവിയിലേക്ക് ഇത് ടീമിന് വളരെയധികം ഗുണം ചെയ്യും.

സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയാണ് ഇംഗ്ലണ്ടിന്റേത്. ടെസ്റ്റില്‍ ജോ റൂട്ട് ഇംഗ്ലണ്ടിനെ നയിക്കുമ്പോള്‍ ഏകദിനത്തിലും ടി20യിലും ഓയിന്‍ മോര്‍ഗനാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍. മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലാണ് 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഇത്തവണത്തെ ടി20 ലോകകപ്പിലും കിരീടം നേടാന്‍ മികച്ച സാധ്യതയുള്ള ടീമാണ് ഇംഗ്ലണ്ടിന്റേത്.

Story first published: Sunday, February 21, 2021, 14:23 [IST]
Other articles published on Feb 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+