വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഫെബ്രുവരി 5ന് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ശക്തരായ രണ്ട് എതിരാളികള്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം കടുക്കും. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയെത്തുമ്പോള്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് ആവേശം പോരാട്ടം ആരംഭിക്കാനിരിക്കെ ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ കണക്കുകള്‍

നേര്‍ക്കുനേര്‍ കണക്കുകള്‍

1933-2016വരെ ഇന്ത്യയില്‍ ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റുമുട്ടിയത് 60 മത്സരങ്ങളിലാണ്. ഇതില്‍ 19 മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചത്. 13 മത്സരങ്ങളില്‍ ഇംഗ്ലണ്ടും വിജയിച്ചു. 28 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. ഇന്ത്യന്‍ മൈതാനങ്ങള്‍ എന്നും ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ മികച്ച റെക്കോഡും ഇംഗ്ലണ്ടിനുണ്ട്.

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരം. 1990-2012 കാലഘട്ടത്തിലായി 32 മത്സരത്തില്‍ നിന്ന് 2535 റണ്‍സാണ് സച്ചിന്‍ നേടിയത്. 51.73 ശരാശരിയില്‍ ഏഴ് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും സച്ചിന്‍ അടിച്ചെടുത്തു. എന്നാല്‍ ഒരു തവണപോലും ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. 193 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2483 റണ്‍സുമായി സുനില്‍ ഗവാസ്‌കറാണ് രണ്ടാം സ്ഥാനത്ത്. രാഹുല്‍ ദ്രാവിഡ് 1950 റണ്‍സും നേടിയിട്ടുണ്ട്.

കൂടുതല്‍ റണ്‍സ്

ഇംഗ്ലണ്ട് താരങ്ങളില്‍ മുന്‍ നായകന്‍ അലെസ്റ്റര്‍ കുക്കാണ് മുന്നില്‍. 2006-2018 കാലയളവില്‍ 47.66 ശരാശരിയില്‍ 2431 റണ്‍സാണ് അലെസ്റ്റര്‍ കുക്ക് നേടിയത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 9 അര്‍ഘ സെഞ്ച്വറിയും ഉള്‍പ്പെടും. 1570 റണ്‍സുമായി നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ കോലിയാണ് മുന്നില്‍. 1421 റണ്‍സുള്ള ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയില്‍ മുന്നില്‍.

കൂടുതല്‍ വിക്കറ്റ്

കൂടുതല്‍ വിക്കറ്റ്

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനിന്റെ പേരിലാണ് കൂടുതല്‍ വിക്കറ്റ്. 2006-2018 കാലയളവില്‍ 110 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ആന്‍ഡേഴ്‌സിന്റെ മികച്ച ബൗളിങ് പ്രകടനം 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്. നിലവിലെ ടീമിന്റെ ഭാഗമാണ് ആന്‍ഡേഴ്‌സന്‍. സ്റ്റുവര്‍ട്ട് ബ്രോഡ് 70 വിക്കറ്റും നേടിയിട്ടുണ്ട്.

കൂടുതല്‍ വിക്കറ്റ്

ഇന്ത്യന്‍ നിരയില്‍ ബിഎസ് ചന്ദ്രശേഖരനാണ് മുന്നില്‍. 1964-1979 കാലഘട്ടത്തില്‍ 95 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ 56 വിക്കറ്റുമായി ഇഷാന്ത് ശര്‍മയാണ് മുന്നില്‍.

മികച്ച ബാറ്റിങ്-ബൗളിങ് പ്രകടനം

മികച്ച ബാറ്റിങ്-ബൗളിങ് പ്രകടനം

ഇംഗ്ലണ്ട് താരം ഗ്രഹാം കൂച്ചിന്റെ പേരിലാണ് ഉയര്‍ന്ന സ്‌കോര്‍ ഉള്ളത്. 1990ല്‍ ലോര്‍ഡ്‌സില്‍ ഇന്ത്യക്കെതിരേ 333 റണ്‍സാണ് അദ്ദേഹം നേടിയത്. 485 പന്തുകള്‍ നേരിട്ട് 43 ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെയായിരുന്നു പ്രകടനം. ഇന്ത്യന്‍ താരങ്ങളില്‍ കരുണ്‍ നായരാണ് മുന്നില്‍. 2016ല്‍ പുറത്താവാതെ 303 റണ്‍സാണ് അദ്ദേഹം നേടിയത്. 381 പന്തുകള്‍ നേരിട്ട് 32 ബൗണ്ടറിയും നാല് സിക്‌സും ഉള്‍പ്പെടെയായിരുന്നു പ്രകടനം.

മികച്ച ബാറ്റിങ്-ബൗളിങ് പ്രകടനം

മികച്ച ബൗളിങ് പ്രകടനം ഇംഗ്ലണ്ടിന്റെ ടുറിമാന്റെ പേരിലാണ്. 1952ല്‍ 31 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതേ വര്‍ഷം ഇന്ത്യയുടെ വിനോ മങ്കാദ് 55 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ജഡേജയാണ് കേമന്‍. 2016ല്‍ 48 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

കൂടുതല്‍ സെഞ്ച്വറി

കൂടുതല്‍ സെഞ്ച്വറി

രാഹുല്‍ ദ്രാവിഡ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,അലെസ്റ്റര്‍ കുക്ക് എന്നിവര്‍ ഏഴ് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്. ശരാശരിയുടെ കണക്കില്‍ 60.93 ശരാശരിയുള്ള ദ്രാവിഡാണ് കേമന്‍. 8 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ദ്രാവിഡ് 37 ഇന്നിങ്‌സില്‍ ഒരു തവണ പൂജ്യത്തിന് പുറത്തായി. സച്ചിന്‍ 13 അര്‍ധ സെഞ്ച്വറിയും കുക്ക് 9 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ പുജാരയും കോലിയും 5 തവണ വീതം സെഞ്ച്വറി നേടിയിട്ടുണ്ട്. നാല് സെഞ്ച്വറിയുള്ള ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയില്‍ മുന്നില്‍.

Story first published: Saturday, January 30, 2021, 14:19 [IST]
Other articles published on Jan 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X