
രാഹുല്‍ ദ്രാവിഡ്
മൊട്ടേറിയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമായ രാഹുല്‍ ദ്രാവിഡ് തന്നെയാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനും ഉടമ. 2003ല്‍ ന്യൂസീലന്‍ഡിനെതിരേ 222 റണ്‍സാണ് രാഹുല്‍ ദ്രാവിഡ് നേടിയത്. 578 പന്തുകള്‍ നേരിട്ട് 28 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയായിരുന്നു ദ്രാവിഡിന്റെ പ്രകടനം. മൊട്ടേറയില്‍ അഞ്ച് മത്സരത്തിലധികം കളിച്ച താരങ്ങളില്‍ കൂടുതല്‍ ശരാശരിയും ദ്രാവിഡിന്റെ പേരിലാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
മൊട്ടേറയില്‍ കൂടുതല്‍ റണ്‍സുള്ള രണ്ടാമത്തെ താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോറും സച്ചിന്റെ പേരിലാണ്. 1999ല്‍ ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ 217 റണ്‍സാണ് സച്ചിന്‍ നേടിയത്. 344 പന്തുകള്‍ നേരിട്ട് 217 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 29 ബൗണ്ടറികളും ഉള്‍പ്പെടും. ഏഴ് വിക്കറ്റിന് 583 എന്ന വമ്പന്‍ സ്‌കോര്‍ ഇന്ത്യ അടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 148 റണ്‍സിന് ഇന്ത്യ പുറത്തായതോടെ മത്സരം സമനിലയില്‍ കലാശിച്ചു.

ചേതേശ്വര്‍ പുജാര
നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ മൊട്ടേറയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഏക ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയാണ്. 2012ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 206 റണ്‍സാണ് പുജാര അടിച്ചെടുത്തത്. 389 പന്തുകള്‍ നേരിട്ട് 21 ബൗണ്ടറികള്‍ ഉള്‍പ്പെടെയായിരുന്നു പുജാരയുടെ മാസ്റ്റര്‍ക്ലാസ് പ്രകടനം. പുജാരയുടെ മികവില്‍ എട്ട് വിക്കറ്റിന് 521 എന്ന സ്‌കോറും ഇന്ത്യ സ്വന്തമാക്കി. മത്സരത്തില്‍ 9 വിക്കറ്റിന് ഇന്ത്യ ജയിക്കുകയും ചെയ്തു. മൊട്ടേറയില്‍ നടന്ന അവസാന ടെസ്റ്റ് മത്സരവും ഇതാണ്.

രാഹുല്‍ ദ്രാവിഡ്
നാലാമത്തെ ഉയര്‍ന്ന വ്യക്തിഗത പ്രകടനം ദ്രാവിഡിന്റെ പേരില്‍ത്തന്നെയാണ്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരേ 177 റണ്‍സാണ് ദ്രാവിഡ് നേടിയത്. 261 പന്തുകള്‍ നേരിട്ട് 26 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് ദ്രാവിഡിന്റെ സെഞ്ച്വറി പ്രകടനം. ഈ മത്സരത്തില്‍ എം എസ് ധോണിയും (110) സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 426 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി മഹേല ജയവര്‍ധന 275 റണ്‍സ് നേടി. 760 എന്ന വമ്പന്‍ സ്‌കോറും ശ്രീലങ്ക സ്വന്തമാക്കിയതോടെ ഇന്ത്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഗൗതം ഗംഭീറും ഇന്ത്യക്കായി സെഞ്ച്വറി നേടി.

വീരേന്ദര്‍ സെവാഗ്
പട്ടികയിലെ അഞ്ചാമന്‍ വീരേന്ദര്‍ സെവാഗാണ്. 2010ല്‍ ന്യൂസീലന്‍ഡിനെതിരേ 173 റണ്‍സാണ് സെവാഗ് നേടിയത്. 199 പന്തുകളില്‍ നിന്നാണ് സെവാഗിന്റെ ഈ നേട്ടം. 24 ഫോറും 1 സിക്‌സും ഈ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു. മത്സരത്തില്‍ ദ്രാവിഡും (104) ഇന്ത്യക്കായി സെഞ്ച്വറി നേടി. കിവീസിനായി ജെസി റൈഡറും (103),കെയ്ന്‍ വില്യംസണും (131) സെഞ്ച്വറി നേടി. രണ്ടാം ഇന്നിങ്‌സില്‍ ഹര്‍ഭജന്‍ സിങ് ഇന്ത്യക്കുവേണ്ടി മൂന്നക്കം സ്വന്തമാക്കി. മത്സരം സമനിലയിലും അവസാനിച്ചു.


Click it and Unblock the Notifications