Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കളി കാണാന്‍ മകളോടൊപ്പം റിതിക, ഇത്തവണ 'സമ്മാനം' നല്‍കാന്‍ രോഹിതിനായില്ല

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം പുരോഗമിക്കവെ പ്രതീക്ഷിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (6) ശുബ്മാന്‍ ഗില്ലിന്റെയും (29) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

മത്സരം കാണാന്‍ രോഹിതിന്റെ ഭാര്യ റിതികയും മകളും ചെപ്പക് സ്റ്റേഡിയത്തിലുണ്ടായിരുന്നു. സാധാരണ തന്റെ പ്രിയപ്പെട്ടവര്‍ മൈതാനത്തുള്ളപ്പോള്‍ മികച്ച പ്രകടനം നടത്തി അവര്‍ക്ക് സമ്മാനം നല്‍കുന്ന പതിവ് രോഹിതിനുണ്ട്. എന്നാല്‍ ഇത്തവണ അത്തരമൊരു പ്രകടനം നടത്താന്‍ രോഹിതിനായില്ല. ജോഫ്രാ ആര്‍ച്ചറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്.

rohitwifeanddaughter

വിവാഹ ശേഷം ഭാര്യ റിതിക കളികാണാനെത്തിയപ്പോള്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് രോഹിത് പ്രിയതമയ്ക്ക് സമ്മാനം നല്‍കിയത്. എന്നാല്‍ ഇത്തവണ രോഹിതിന് തിളങ്ങാനാവാതെ പോയത് ആരാധകരെയും നിരാശപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ മികച്ച ശരാശരിയുള്ള രോഹിത് 2015-16ന് ശേഷം ആദ്യമായാണ് ടെസ്റ്റില്‍ രണ്ടക്കം കാണാനാവാതെ മടങ്ങുന്നത്. ഇംഗ്ലണ്ട് ബാറ്റിങ് നിര അനായാസമായി തിളങ്ങിയ മൈതാനത്താണ് ഇന്ത്യയുടെ സീനിയര്‍ താരമായി രോഹിതിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം.

റിതികയും മോളും കളി കാണാനായി ചെപ്പക്ക് സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം ബിസിസിഐ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. 'ഞങ്ങളുടെ ക്യൂട്ട് സപ്പോര്‍ട്ടര്‍ക്ക് ഹായ് പറയൂ' എന്ന തലക്കെട്ടോടെയാണ് ബിസിസിഐ ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഹെഡ് ഫോണുവെച്ച് പാട്ടുകേട്ട് റിതികയുടെ മടിയിലിരിക്കുന്ന രോഹിതിന്റെ മകളുടെ ചിത്രം ഇതിനോടകം നിരവധി ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. വളരെ നിരാശയോടെയിരിക്കുന്ന റിതികയുടെ ചിത്രത്തിന് ട്രോളുകളും കമന്റായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചില്ല. ഇന്ത്യന്‍ മൈതാനത്ത് സ്പിന്‍ ബൗളര്‍മാര്‍ക്ക് മികവ് ഏറെയാണെങ്കിലും ഇത്തവണ അതൊന്നും ഉണ്ടായില്ല. ജോ റൂട്ടും (218),ഡോം സിബ്ലിയും (87),ബെന്‍ സ്‌റ്റോക്‌സും (82) ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലി-ചേതേശ്വര്‍ പുജാര കൂട്ടുകെട്ട് നിര്‍ണ്ണായകമാവും. ഇരുവര്‍ക്കും ഇംഗ്ലണ്ടിനെതിരേ മികച്ച റെക്കോഡുണ്ടെങ്കിലും അത് ആവര്‍ത്തിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. ഇംഗ്ലണ്ടിനെതിരായ നാല് മത്സര പരമ്പര വന്‍ മാര്‍ജിനില്‍ ജയിച്ചാലെ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവു.

Story first published: Sunday, February 7, 2021, 13:49 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+