Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സിക്‌സറില്‍ 'ഇരട്ട സെഞ്ച്വറി' നേടി ഹിറ്റ്മാന്‍, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ആദ്യ ടെസ്റ്റില്‍ വെറും 18 റണ്‍സ് മാത്രം നേടിയപ്പോള്‍ വിമര്‍ശിച്ചവരെക്കൊണ്ട് കൈയടിപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തിരിക്കുന്നത്. 130 പന്തില്‍ 14 ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത് പുറത്താവാതെ ക്രീസിലുണ്ട്.

തകര്‍പ്പന്‍ പ്രകടനത്തോടെ പുതിയൊരു റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മത്സരത്തില്‍ നാട്ടില്‍ 200 സിക്‌സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ഇംഗ്ലണ്ടിനെതിരേ രണ്ട് സിക്‌സര്‍ നേടിയതോടെയാണ് 200 സിക്‌സറെന്ന നേട്ടം രോഹിത് സ്വന്തം പേരിലാക്കിയത്. കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡ് നേരത്തെ തന്നെ സ്വന്തമാക്കിയ രോഹിത് ഇപ്പോഴിതാ മറ്റൊരു ചരിത്ര റെക്കോഡും കുറിച്ചിരിക്കുകയാണ്.

rohitsharmatest

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ് ഈ റെക്കോഡിലെ രണ്ടാമന്‍. 179 സിക്‌സാണ് ധോണിക്ക് ഇന്ത്യയില്‍ നേടാനായത്. ഹെലികോപ്ടര്‍ ഷോട്ടുകളിലൂടെ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ചിരുന്ന ധോണി 2020 ആഗസ്റ്റ് 15നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഐപിഎല്ലില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

മുന്‍ ഇന്ത്യന് ഓള്‍റൗണ്ടറും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്ങാണ് ഈ റെക്കോഡിലെ മൂന്നാമന്‍. 111 സിക്‌സാണ് യുവരാജ് ഇന്ത്യയില്‍ നേടിയത്. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് യുവരാജ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി പട്ടികയില്‍ നാലാം സ്ഥാനത്താണ്. നിലവില്‍ 110 സിക്‌സാണ് കോലിയുടെ പേരിലുള്ളത്. ഒരു സിക്‌സര്‍ കൂടി നേടിയാല്‍ യുവരാജ് സിങ്ങിന്റെ ഒപ്പമെത്താന്‍ കോലിക്ക് സാധിക്കും. യുവരാജിനെ മറികടക്കാന്‍ കോലിക്ക് സാധിക്കുമെങ്കിലും രോഹിതിന്റെ റെക്കോഡിനെ എത്തിപ്പിടിക്കുക കടുപ്പമാവും. ഇംഗ്ലണ്ടിനെതിരേ ഒന്നാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ കോലി പുറത്തായി. മോയിന്‍ അലിയുടെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.

മറ്റൊരു റെക്കോഡും രോഹിത് സ്വന്തമാക്കി. കരിയറില്‍ നേടിയ ടെസ്റ്റ് സെഞ്ച്വറികളില്‍ കൂടുതലും ഇന്ത്യയില്‍ത്തന്നെ നേടിയ താരമാണ് രോഹിത്. ഏഴ് ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിതിന്റെ പേരിലുള്ളത്. ഈ ഏഴെണ്ണവും ഇന്ത്യയിലാണ് അദ്ദേഹം നേടിയത്. മായങ്ക് അഗര്‍വാള്‍ കരിയറില്‍ നേടിയ മൂന്ന് ടെസ്റ്റ് സെഞ്ച്വറിയും ഇന്ത്യയിലാണ്.

Story first published: Saturday, February 13, 2021, 14:39 [IST]
Other articles published on Feb 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+