വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മൊട്ടേറയിലെ ബാറ്റിങ് വിജയത്തിന്റെ രഹസ്യമെന്ത്? രോഹിത് ശര്‍മ പറയുന്നു

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസംകൊണ്ട് അവസാനിച്ചതോടെ നിരവധി വിമര്‍ശനങ്ങളാണ് പിച്ചിനെതിരേ ഉയരുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനമൊരുക്കി ഇംഗ്ലണ്ടിനെ ഇന്ത്യ കുരുക്കുകയായിരുന്നു. ഇതോടെ ഏകപക്ഷീയമായി മോശം പിച്ചൊരുക്കിയെന്ന തരത്തില്‍ പ്രമുഖ താരങ്ങളെല്ലാം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തി. ബാറ്റ്‌സ്മാന്‍മാരെല്ലാം താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടപ്പോഴും ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് വളരെ മികച്ചതായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 96 പന്തില്‍ 66 റണ്‍സ് നേടിയ രോഹിത് ശര്‍മ രണ്ടാം ഇന്നിങ്‌സില്‍ 25 പന്തില്‍ 25 റണ്‍സും നേടി. മൂന്ന് ഫോറും ഒരു സിക്‌സുമാണ് രണ്ടാം ഇന്നിങ്‌സില്‍ രോഹിത് നേടിയത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റുവെക്കാന്‍ പേടിച്ച പിച്ചിലാണ് രോഹിതിന്റെ അനായാസ ബാറ്റിങ് പ്രകടനം. ഇപ്പോഴിതാ തന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ രഹസ്യം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

indvseng3retest

'ഇതുപോലെയുള്ളൊരു പിച്ചില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ഉദ്ദേശം വേണം.പ്രതിരോധിച്ച് മാത്രം കളിക്കാന്‍ സാധിക്കില്ല. നിങ്ങളുടെ ഉദ്ദേശം മുന്നില്‍ക്കണ്ട് മികച്ച ഫൂട്ട് വര്‍ക്ക് ചെയ്യാന്‍ സാധിക്കണം. ബൗളര്‍മാര്‍ക്കെതിരേ പിടിച്ചുനില്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. റണ്‍സ് നേടാന്‍ സാധിക്കുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. അതായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. രക്ഷപെടുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. നല്ല പന്തുകളെ ബഹുമാനിച്ച് റണ്‍സ് നേടാനാണ് ശ്രമിച്ചത്'-രോഹിത് ശര്‍മ പറഞ്ഞു.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും രോഹിത് അനായാസം റണ്‍സുയര്‍ത്തി. ഏകദിന ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ്. മൊട്ടേറയിലെ പിച്ചിനെതിരേ എല്ലാവരും വിമര്‍ശനം ഉന്നയിച്ചപ്പോഴും രോഹിത് പിച്ചിനെ പിന്തുണച്ചാണ് സംസാരിച്ചത്. മൊട്ടേറയിലേത് വളരെ കൗതുകമുള്ള പിച്ചാണെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്.

'വളരെ കൗതുകമുള്ള പിച്ചാണ് മൊട്ടേറയിലേത്.പന്ത് വേഗത്തില്‍ ഉള്ളിലേക്ക് എത്തുകയും ചില പന്തുകള്‍ ടേണ്‍ ചെയ്യുകയും ചെയ്യും. അിനാല്‍ത്തന്നെ ഇത്തരം പിച്ചില്‍ ബാറ്റ് ചെയ്യുമ്പോള്‍ കൃത്യമായി മനസില്‍ പദ്ധതികള്‍ വേണം. സത്യസന്ധമായി പറഞ്ഞാല്‍ വീണ 30 വിക്കറ്റില്‍ പിച്ചിന്റെ പ്രശ്‌നമായൊന്നും തോന്നിയില്ല. ബാറ്റ്‌സ്മാന്‍മാരുടെ ഷോട്ട് തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ സംഭവിച്ചു'-രോഹിത് പറഞ്ഞു. രോഹിത് തന്റെ ശൈലിയില്‍ത്തന്നെ ബാറ്റ് ചെയ്യുകയും മനോഹരമായ പുള്‍ ഷോട്ടുകളിലൂടെ സിക്‌സര്‍ നേടുകയും ചെയ്തിരുന്നു.

Story first published: Friday, February 26, 2021, 10:03 [IST]
Other articles published on Feb 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X