റിഷഭ് പന്ത് ഇന്ത്യക്കായി ചെയ്തത് ജീവിതകാലത്ത് മറ്റാര്‍ക്കും ചെയ്യാനാവാത്ത കാര്യങ്ങള്‍: രവി ശാസ്ത്രി
അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം സമീപകാലത്തായി റിഷഭ് നടത്തുന്ന പ്രകടനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഗര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോഴും ഇംഗ്ലണ്ടിനെതിരേ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയിലും ഇന്ത്യക്കായി തിളങ്ങാന്‍ റിഷഭിന് സാധിച്ചിരുന്നു. ഇപ്പോഴിതാ റിഷഭ് പന്ത് ഇന്ത്യക്ക് എത്രത്തോളം വിലപ്പെട്ട താരമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. രണ്ട് മാസത്തിനുള്ളില്‍ റിഷഭ് ഇന്ത്യക്കായി ചെയ്തത് ജീവിതകാലത്ത് മറ്റൊരു താരത്തിനും ചെയ്യാനാവാത്ത കാര്യമാണെന്നാണ് രവി അഭിപ്രായപ്പെട്ടത്.
'ഐപിഎല്ലില്‍ വളരെ നിരാശപ്പെടുത്തിയാണ് അവന്‍ വന്നത്. മറ്റാരെക്കാളും കഠിനമായി പരിശീലനം നടത്തി. അതിന്റെ ഫലം അവന്‍ മാത്രമല്ല ഈ ലോകം മുഴുവന്‍ കണ്ടു. സ്വാഭാവികമായും മാച്ച് വിന്നര്‍ പ്രതിഭയുള്ള താരമാണവന്‍. അവസാന രണ്ട് മാസത്തിനുള്ളില്‍ റിഷഭ് ഇന്ത്യക്കായി ചെയ്തത് മറ്റാര്‍ക്കും ജീവിതകാലത്തിലൊരിക്കലും ചെയ്യാനാവില്ലെന്നാണ് ഞാന്‍ കരുതുന്നത്. മനോഹരമായി അവന്‍ കീപ്പിങ്ങും ചെയ്യുന്നു'-രവി ശാസ്ത്രി പറഞ്ഞു.

നാലാം ടെസ്റ്റിലെ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ ശ്രദ്ധേയ പ്രകടനം ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവെക്കാന്‍ റിഷഭിനായിരുന്നു. ആദ്യ മത്സരത്തില്‍ കീപ്പിങ് പിഴവുകള്‍ക്ക് വിമര്‍ശനം നേരിട്ടപ്പോള്‍ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും ബാറ്റിങ്ങുകൊണ്ടും കീപ്പിങ്ങുകൊണ്ടും വിമര്‍ശകരുടെ വായടപ്പിക്കാന്‍ റിഷഭിനായി. ധോണി ഒഴിച്ചിട്ട ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ പദവി മറ്റാരും മോഹിക്കേണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ റിഷഭിനായി.
ഇംഗ്ലണ്ട് പരമ്പരയില്‍ 6 ഇന്നിങ്സില്‍ നിന്ന് 54 ശരാശരിയില്‍ 270 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. 32 ഫോറും 10 സിക്സും പറത്തിയ താരം ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായി. നാലാം മത്സരത്തില്‍ 101 റണ്‍സുമായി ഇന്ത്യയ്ക്ക് മികച്ച ലീഡൊരുക്കാനും റിഷഭിന് സാധിച്ചു. പരിമിത ഓവര്‍ പരമ്പരയിലെ ടീമില്‍ നിന്ന് പുറത്തായിരുന്ന റിഷഭ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് റിഷഭ്. അവസാന സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന റിഷഭ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ ഇത്തവണ മിന്നും ഫോമിലുള്ള റിഷഭിന്റെ സാന്നിധ്യം ഡല്‍ഹിക്ക് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications