വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇംഗ്ലണ്ടില്‍ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്ക് കളിപ്പിക്കാനാവും', വിശദീകരിച്ച് രാഹുല്‍ ദ്രാവിഡ്

മുംബൈ: ഐപിഎല്‍ പാതിവഴിയില്‍ മുടങ്ങിയതിനാല്‍ത്തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നിലുള്ള അടുത്ത പ്രധാന പരമ്പരകള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ്. ഇതിനിടെ ശ്രീലങ്കയ്‌ക്കെതിരേ പരിമിത ഓവര്‍ പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. ഇംഗ്ലണ്ട് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇന്ത്യയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ പകരം വീട്ടാനുറച്ചാവും ഇംഗ്ലണ്ട് ഉണ്ടാവുക.

ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും മികച്ച താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പരമ്പരയിലെ ഇന്ത്യയുടെ ടീം ഘടനയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ നായകനും എന്‍സിഎ ഡയറക്ടറുമായ രാഹുല്‍ ദ്രാവിഡ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് സ്പിന്നര്‍മാരെ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ ടീമില്‍ ഉള്‍പ്പെടുത്താനാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് എങ്ങനെയാണെന്നും ദ്രാവിഡ് വിശദീകരിച്ചു.

dravidashwinjadeja

'അശ്വിനും ജഡജേയും ബാറ്റ് ചെയ്യുന്ന രീതിവെച്ച് ഇന്നത്തെ ഇന്ത്യന്‍ ടീമിന്റെ ഘടനയ്ക്ക് ഇരുവരും യോജിച്ചവരാണ്. ഇരുവരും കളിക്കുന്നത് ടീമിന് ഓള്‍റൗണ്ട് സംതുലിതാവസ്ഥ നല്‍കും.ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ ആ സ്ഥാനത്തേക്ക് ഇന്ത്യക്ക് മറ്റാരുമില്ല. എന്നാല്‍ ഇപ്പോള്‍ വേനല്‍ക്കാലമാണ്.അതിനാല്‍ പിച്ച് വരണ്ടതായിരിക്കും. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ടേണും ലഭിക്കും. അതിനാല്‍ മികച്ച രണ്ട് സ്പിന്നര്‍മാരെ ഉപയോഗിക്കാനുള്ള അവസരം ഇന്ത്യക്കുണ്ട്'-ദ്രാവിഡ് പറഞ്ഞു.

ഇംഗ്ലണ്ട് പിച്ചുകള്‍ പൊതുവേ പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നവയാണ്. എന്നാല്‍ ഇംഗ്ലണ്ടിനെപ്പോലെ തന്നെ മികച്ച പേസ് നിര ഇന്ത്യക്കൊപ്പമുണ്ട്. ഏത് മൈതാനത്തും എറിഞ്ഞൊതുക്കാന്‍ വേഗവും സ്വിങ്ങുമുള്ള ബൗളര്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് വ്യക്തമാവും. ഈ സാഹചര്യത്തില്‍ പിച്ചുകള്‍ പൂര്‍ണ്ണമായും പേസിന് അനുകൂലമായി ഇംഗ്ലണ്ട് തയ്യാറാക്കിയേക്കില്ല. അത് സ്പിന്നിന് ഗുണം ചെയ്യുമെന്നും ദ്രാവിഡ് വിലയിരുത്തി.

പരിക്കേറ്റ ഇന്ത്യന്‍ താരങ്ങളെല്ലാം പൂര്‍ണ്ണ കായിക ക്ഷമതയോടെ ടീമിലേക്ക് തിരിച്ചെത്തിയത് വലിയ ആശ്വാസമാണ്. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് തുടങ്ങിയവരെല്ലാം പേസ് കരുത്തേകാന്‍ ടീമിലുണ്ട്. അശ്വിനും ജഡേജയ്ക്കുമൊപ്പം അക്ഷര്‍ പട്ടേലും സ്പിന്‍ ഓള്‍റൗണ്ടറായി ഉണ്ട്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയതിന്റെ ആത്മവിശ്വാസം ഇന്ത്യക്ക് ഇംഗ്ലണ്ടിലും കരുത്താകുമെന്നുറപ്പ്. എന്നാല്‍ ബ്രോഡും ആര്‍ച്ചറും ആന്‍ഡേഴ്‌സനും അടങ്ങുന്ന ഇംഗ്ലണ്ട് പേസര്‍മാര്‍ ഇന്ത്യക്ക് തലവേദനയാകുമെന്നുറപ്പ്.

Story first published: Monday, May 10, 2021, 12:42 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X