വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടെസ്റ്റില്‍ 400 വിക്കറ്റും 2500 റണ്‍സും, റെക്കോഡ് പട്ടികയില്‍ ഇനി അശ്വിനും

അഹമ്മദാബാദ്: മൊട്ടേറ സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. 49 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (25),ശുഭ്മാന്‍ ഗില്ലു (15) ചേര്‍ന്ന് അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. അക്ഷര്‍ പട്ടേല്‍ രണ്ടിന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയപ്പോള്‍ ആര്‍ അശ്വിനും മികച്ച പിന്തുണ നല്‍കി.

മത്സരത്തിലൂടെ 400 വിക്കറ്റ് ക്ലബ്ബിലെത്താനും അശ്വിനായി. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. മുത്തയ്യമുരളീധരനാണ് തലപ്പത്ത്. ഇതോടൊപ്പം മറ്റൊരു റെക്കോഡും അശ്വിന്‍ സ്വന്തമാക്കി. ടെസ്റ്റില്‍ 400ലധികം വിക്കറ്റും 2500 ലധികം ടെസ്റ്റ് റണ്‍സും നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി മാറിയിരിക്കുകയാണ് ആര്‍ അശ്വിന്‍.

rashwintest

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവും അനില്‍ കുംബ്ലെയുമാണ് ഈ റെക്കോഡില്‍ അശ്വിന് മുന്നിലുള്ളത്. ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് കിരീടം സമ്മാനിച്ച കപില്‍ 131 ടെസ്റ്റില്‍ നിന്ന് വീഴ്്ത്തിയത് 434 വിക്കറ്റാണ്. ഇതില്‍ 23 അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 31.05 ശരാശരിയില്‍ 5248 റണ്‍സാണ് കപില്‍ നേടിയത്. എട്ട് സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പട്ടികയിലുണ്ട്.

ഇതിഹാസ സ്പിന്നറായ അനില്‍ കുംബ്ലെ 132 ടെസ്റ്റില്‍ നിന്ന് നേടിയത് 619 വിക്കറ്റാണ്. ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റുള്ള മൂന്നാമത്തെ ബൗളറാണ് കുംബ്ലെ. 35 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 8 തവണ 10 വിക്കറ്റ് പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. 17.65 ശരാശരിയില്‍ 2506 റണ്‍സാണ് കുംബ്ലെയുടെ അക്കൗണ്ടിലുള്ളത്. 1 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്.

77 ടെസ്റ്റില്‍ നിന്ന് 401 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. 29 അഞ്ച് വിക്കറ്റ് പ്രകടനവും 7 10 വിക്കറ്റ് പ്രകടനവും അശ്വിന്റെ പേരിലുണ്ട്. നിലവിലെ താരങ്ങളില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ മാത്രമാണ് അശ്വിന് മുന്നിലുള്ളത്. 28.12 ശരാശരിയില്‍ 2643 റണ്‍സും അശ്വിന്‍ നേടിയിട്ടുണ്ട്. 5 സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയുമാണ് അശ്വിന്റെ പേരിലുള്ളത്.

ഇന്ത്യക്കകത്തും പുറത്തും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണ് ആര്‍ അശ്വിന്‍. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അശ്വിന്‍ തിളങ്ങിയിരുന്നു. ഇന്ത്യക്കുവേണ്ടി വേഗത്തില്‍ 50,100,200,300,400 വിക്കറ്റുകള്‍ നേടിയ ബൗളറാണ് അശ്വിന്‍.

Story first published: Friday, February 26, 2021, 9:01 [IST]
Other articles published on Feb 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X