For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പിങ്ക് ബോളില്‍ വേണ്ടത്ര അനുഭവസമ്പത്ത് ഞങ്ങള്‍ക്കില്ല- പുജാര

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കാനൊരുങ്ങുകയാണ്. ഇരു ടീമിനെ സംബന്ധിച്ചും വളരെ നിര്‍ണ്ണായകമായ മത്സരമാണത്. നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. എന്നാല്‍ ഇംഗ്ലണ്ടിനെപ്പോലൊരു ശക്തരായ എതിരാളികള്‍ക്കെതിരേ ആദ്യമായാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് സൂപ്പര്‍ താരം ചേതേശ്വര്‍ പുജാര. 'മൊട്ടേറ സ്റ്റേഡിയം പണി പൂര്‍ത്തിയാതിന് പിന്നാലെ കോവിഡ് മഹാമാരി എത്തിയതിനാല്‍ ഇവിടെ അധികം മത്സരം കളിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സ്‌റ്റേഡിയത്തിന്റെ സാഹചര്യം മനസിലാക്കി അതിനെ അംഗീകരിച്ച് മുന്നോട്ട് പോവുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

cheteshwarpujaratest

പിങ്ക് ബോളില്‍ വേണ്ടത്ര അനുഭവസമ്പത്ത് ഞങ്ങള്‍ക്കില്ല. പരിചയമാവാന്‍ കൂടുതലും പിങ്ക് ബോളിലാണ് ഇപ്പോള്‍ കൂടുതല്‍ പരിശീലനം നടത്തുന്നത്. മുന്നോട്ട് തന്നെ പോകും. പിങ്ക് ബോളില്‍ കൂടുതല്‍ കളിക്കാന്‍ സാധിക്കുമോയെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. അവസാന മത്സരത്തില്‍ കളിച്ചപോലെ പിച്ചിനനുസരിച്ചുള്ള സാധാരണ ക്രിക്കറ്റേ കളിക്കാന്‍ സാധിക്കൂ. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും കൃത്യമായ പദ്ധതികളുണ്ട്. അതില്‍ ഞങ്ങള്‍ അടിയുറച്ച് നില്‍ക്കും'-പുജാര പറഞ്ഞു.

ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബാറ്റ്‌സ്മാന്‍ പുജാരയാണ്. ഏത് പ്രതിസന്ധിയിലും ക്ഷമയോടെ ക്രീസില്‍ തുടരാന്‍ അസാമാന്യ മികവാണ് പുജാരയ്ക്കുള്ളത്. പുജാര നിലയുറപ്പിച്ച് ഒരു വശത്ത് നിന്ന് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ മറ്റ് താരങ്ങള്‍ക്ക് മുന്നേറാന്‍ അത് അവസരം ഒരുക്കുന്നു. ആദ്യ രണ്ട് ടെസ്റ്റിലും പുജാരയ്ക്ക് പ്രതീക്ഷയ്‌ക്കൊത്ത് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

ചെന്നൈയിലെ പിച്ചിനെക്കുറിച്ചുയര്‍ന്ന പരാതികളെക്കുറിച്ചും പുജാര പ്രതികരിച്ചു. 'ടേണിങ് ട്രാക്കിലേക്കെത്തിയാല്‍ അത് എത്രത്തോളം തിരിയുമെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി പറയാനാവില്ല. അതൊരു മോശം പിച്ചായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുക എന്നത് എല്ലായ്‌പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓസ്‌ട്രേലിയയില്‍ നാലാം ദിവസവും അഞ്ചാം ദിവസവും ബാറ്റ് ചെയ്യുമ്പോള്‍ വളരെ അപകടകരമായിരുന്നു. കാരണം പിച്ചില്‍ കുത്തി പന്ത് അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്യുമായിരുന്നു'-പുജാര പറഞ്ഞു.

Story first published: Sunday, February 21, 2021, 10:09 [IST]
Other articles published on Feb 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+