For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അടിതെറ്റി ഇംഗ്ലണ്ട്, എവിടെ പിഴച്ചു? ടീമിന്റെ തകര്‍ച്ചയുടെ മൂന്ന് കാരണങ്ങള്‍ ഇതാ

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദര്‍ശകര്‍ക്ക് 112 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങേണ്ടി വന്നു. ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് വീണ്ടും വീണു. മൊട്ടേറയില്‍ പേസിനെ തുണയ്ക്കുമെന്ന് കരുതിയ ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍ പിഴച്ചു. ബാറ്റിങ് നിരയ്ക്ക് സ്പിന്നിന്റെ ദിശകണ്ടെത്താനാവാതെ പോയതോടെ വലിയ നാണക്കേടും ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടി വന്നു. ആദ്യ ദിനം എവിടെയാണ് ഇംഗ്ലണ്ടിന് പിഴച്ചത്. മൂന്ന് കാരണങ്ങളിതാ.

ടീം തിരഞ്ഞെടുപ്പില്‍ പാളിച്ച

ടീം തിരഞ്ഞെടുപ്പില്‍ പാളിച്ച

മൊട്ടേറയിലെ പിച്ചിലെ നേരിയ പുല്ലിന്റെ അംശം പേസിനെ പിന്തുണയ്ക്കുമെന്ന് വിശ്വസിച്ച ഇംഗ്ലണ്ടിന് പിഴച്ചു. മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറെയുമാണ് ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചത്. ഇതെ തെറ്റായി പോയി. ജോഫ്രാ ആര്‍ച്ചര്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നീ സൂപ്പര്‍ പേസര്‍മാരെ പരിഗണിക്കുന്നതിന് പകരം രണ്ട് സ്പിന്നറെ പരിഗണിച്ചിരുന്നെങ്കില്‍ ഇംഗ്ലണ്ടിന് കൂടുതല്‍ കരുത്താകുമായിരുന്നു.

ടീം തിരഞ്ഞെടുപ്പില്‍ പാളിച്ച

ജാക്ക് ലീച്ച് മാത്രമാണ് നിലവില്‍ സ്പിന്നറായുള്ളത്. ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നാല് പേസര്‍മാരും ടീമിലുണ്ട്. ഈ ബൗളിങ് കൂട്ടുകെട്ട് തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ജാക്ക് ലീച്ചിന് അമിത ജോലിഭാരം ആകുമെന്ന കാര്യം ഉറപ്പാണ്. ആദ്യ ദിനം തന്നെ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രണ്ടാം ടെസ്റ്റില്‍ ടീമിലുണ്ടായിരുന്ന മോയിന്‍ അലിയെ ഒഴിവാക്കിയപ്പോള്‍ പകരം ഡോം ബെസ്സിന് ഇംഗ്ലണ്ട് അവസരം നല്‍കേണ്ടിയിരുന്നു.

ഫീല്‍ഡിങ്ങിലെ പിഴവ്

ഫീല്‍ഡിങ്ങിലെ പിഴവ്

ആദ്യ ഇന്നിങ്‌സില്‍ ചെറിയ റണ്‍സില്‍ ഒതുങ്ങിയതിനാല്‍ത്തന്നെ ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ഇംഗ്ലണ്ട് ആധിപത്യം കാട്ടണമായിരുന്നു. ബൗളര്‍മാര്‍ തരക്കേടില്ലാതെ പന്തെറിയുമ്പോഴും ഫീല്‍ഡര്‍മാരില്‍ നിന്ന് ആദ്യ ദിനം പൂര്‍ണ്ണ പിന്തുണ ലഭിച്ചില്ല. ബെന്‍ സ്റ്റോക്‌സ്,ഒലി പോപ്പ് എന്നിവര്‍ ക്യാച്ച് പാഴാക്കിയതും തടുത്തിടാന്‍ സാധിക്കുമായിരുന്ന പന്തുകള്‍ ബൗണ്ടറിയായതുമെല്ലാം ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങ് പിഴവുകളാണ്. രണ്ടാം ദിനത്തില്‍ കൂടുതല്‍ മികച്ച ഫീല്‍ഡിങ് പ്രകടനവുമായി ഇംഗ്ലണ്ട് തിരിച്ചുവന്നില്ലെങ്കില്‍ വലിയ നാണക്കേട് ഇനിയും ഏറ്റുവാങ്ങേണ്ടി വരും.

സ്പിന്നിനെ നേരിടാനറിയാത്ത ഇംഗ്ലണ്ട് ബാറ്റിങ്

സ്പിന്നിനെ നേരിടാനറിയാത്ത ഇംഗ്ലണ്ട് ബാറ്റിങ്

ഇന്ത്യയിലേക്ക് പരമ്പരയ്‌ക്കെത്തുമ്പോള്‍ സ്പിന്നിനെ നേരിടാന്‍ കഴിയുന്ന തരത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് പരിശീലനം നല്‍കണമായിരുന്നു. ആദ്യ ടെസ്റ്റിലെ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ് പ്രകടനം വളരെ മോശമായിരുന്നു. സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്ന് അറിയാത്ത രീതിയിലാണ് ഇംഗ്ലണ്ടിന്റെ ബാറ്റുവീശല്‍.

സ്പിന്നിനെ നേരിടാനറിയാത്ത ഇംഗ്ലണ്ട് ബാറ്റിങ്

മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ഒമ്പത് വിക്കറ്റ് വീണതും സ്പിന്നര്‍മാര്‍ക്കെതിരെയാണ്. ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ്,ജോണി ബെയര്‍സ്‌റ്റോ എന്നിവരെല്ലാമാണ് ടീമിലെ സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍. എന്നാല്‍ ഇവര്‍ക്കടക്കം സ്പിന്നിനെ നേരിടുമ്പോള്‍ പിഴക്കുകയാണ്.

Story first published: Thursday, February 25, 2021, 12:25 [IST]
Other articles published on Feb 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+