Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ക്യാപ്റ്റന്‍ രഹാനെ ഓകെ, എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രശ്‌നം- സഞ്ജയ്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 420 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ 245 റണ്‍സ് ഇന്ത്യക്ക് ജയിക്കാന്‍ വേണം. നിലവിലെ സാഹചര്യത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ഏറെക്കുറെ അസാധ്യമായ കാര്യമാണിത്.

ഇന്ത്യയുടെ സീനിയര്‍ ബാറ്റിങ് നിര നിരാശപ്പെടുത്തിയതാണ് മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. മധ്യനിരയില്‍ അജിന്‍ക്യ രഹാനെ (0) അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയത് ഇന്ത്യയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടു. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് ഏവരുടേയും പ്രശംസ ഏറ്റുവാങ്ങിയ രഹാനെ ഇപ്പോള്‍ വിമര്‍ശനം നേരിടുകയാണ്. മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കാര്‍ രഹാനെയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

sanjaymanjrekarandajinkya

ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ മികച്ചവനാണെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇപ്പോള്‍ പ്രശ്‌നമാണെന്നാണ് സഞ്ജയ് ട്വിറ്ററില്‍ കുറിച്ചത്. 'എനിക്ക് രഹാനെയുമായുള്ള പ്രശ്‌നം ക്യാപ്റ്റനെന്ന നിലയിലല്ല ബാറ്റ്‌സ്മാനെന്ന നിലയിലാണ്. മെല്‍ബണിലെ സെഞ്ച്വറിക്ക് ശേഷം 27*,22,4,37,24,1,0 എന്നിങ്ങനെയാണ് രഹാനെയുടെ സ്‌കോര്‍. ക്ലാസ് താരങ്ങള്‍ അവരുടെ ഫോം നിലനിര്‍ത്തുകയും മോശം ഫോമിലുള്ള കളിക്കാരുടെ ഭാരം വഹിക്കുകയും ചെയ്യും'-എന്നാണ് സഞ്ജയ് കുറിച്ചത്.

അജിന്‍ക്യ രഹാനെയുടെ സമീപകാലത്തെ ഇന്ത്യന്‍ മൈതാനത്ത് പ്രകടനവും വലിയ ചര്‍ച്ചയാവുന്നുണ്ട്. സ്ഥിരത കണ്ടെത്താന്‍ രഹാനെയ്ക്ക് സാധിക്കുന്നില്ല. 2016 നവംബറിന് ശേഷം ഓസ്‌ട്രേലി,ദക്ഷിണാഫ്രിക്ക,ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് തുടങ്ങിയ പ്രമുഖ ടീമുകള്‍ക്കെതിരേ 29 മാത്രമാണ് രഹാനെയുടെ ശരാശരി. ഇക്കാലയളവില്‍ ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും മാത്രമാണ് രഹാനെ നേടിയത്. സീനിയര്‍ താരമെന്ന നിലയില്‍ നിര്‍ണ്ണായക ഇന്നിങ്‌സ് കാഴ്ചവെക്കേണ്ട സ്ഥലത്തുനിന്നാണ് രഹാനെ ഇത്തരത്തില്‍ നിരാശപ്പെടുത്തി മടങ്ങിയത്.

രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആവിശ്യപ്പെടുന്നത്. രോഹിത് ശര്‍മയേയും അജിന്‍ക്യ രഹാനെയും ഒഴിവാക്കി മായങ്ക് അഗര്‍വാളിനെയും കെ എല്‍ രാഹുലിനെയും കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവിശ്യം. പരിമിത ഓവര്‍ മത്സരത്തില്‍ മികച്ച പ്രകടനം രാഹുല്‍ നടത്തുന്നുണ്ടെങ്കിലും ടെസ്റ്റ് ടീമില്‍ വേണ്ടത്ര അവസരമില്ല. മായങ്കിന്റെ നാട്ടിലെ ശരാശരി 99.50 ആണെങ്കിലും ഇന്ത്യ ആദ്യ മത്സരത്തില്‍ പരിഗണിച്ചില്ല.

Story first published: Tuesday, February 9, 2021, 14:25 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+