IND vs ENG: റിഷഭ് സ്‌റ്റോക്‌സിനെപ്പോലെ, വിക്കറ്റ് നഷ്ടപ്പെടുമോയെന്ന് ഭയമില്ല- നാസര്‍ ഹുസൈന്‍
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കുകയാണ്.നാലാം ദിനം മത്സരം നടന്നുകൊണ്ടിരിക്കെ ആധിപത്യം സന്ദര്‍ശകരായ ഇംഗ്ലണ്ടിനൊപ്പമാണ്. ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിനെ ആക്രമിച്ച് കീഴടക്കാനുള്ള ഇന്ത്യയുടെ ശ്രമം പാളിയപ്പോള്‍ 241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങേണ്ടി വന്നു. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ നിറം മങ്ങിയപ്പോള്‍ ടോപ് സ്‌കോററായി നിന്നത് റിഷഭ് പന്താണ്. 88 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പെടെ കളം നിറഞ്ഞ് കളിക്കാന്‍ റിഷഭിനായി. ഇപ്പോഴിതാ റിഷഭിന്റെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍.
'റിഷഭ് പന്ത് പ്രതിഭാശാലിയായ താരമാണ്. ഗെയിം ചെയിഞ്ചറാണവന്‍. ആരെയും പേടിയില്ലാത്ത മനോഭാവത്തോടെയാണ് അവന്‍ കളിച്ചത്. അവന്റെ ആത്മവിശ്വാസം ഇല്ലായിരുന്നെങ്കില്‍ ബ്രിസ്ബണില്‍ ഇന്ത്യ വിജയിക്കില്ലായിരുന്നു. ഔട്ടാവുമോയെന്ന ഭയം പന്തിനില്ല. ആക്രമിക്കാനുള്ള അവസരവും നേടാന്‍ സാധിക്കുന്ന കാര്യങ്ങളുമാണ് അവന്‍ ശ്രദ്ധിക്കുന്നത്. അത്തരത്തില്‍ പുറത്താകുമോയെന്ന ഭയത്തോടെ കളിച്ചിരുന്നെങ്കില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച ലോകത്തെ ആവേശം കൊള്ളിച്ച മത്സരഫലം ഗാബയില്‍ ഉണ്ടാകില്ലായിരുന്നു'-നാസര്‍ പറഞ്ഞു.

ബെന്‍ സ്റ്റോക്‌സിനെപ്പോലെയാണ് പന്തിന്റെ മനോഭാവം.വ്യത്യാസം പന്ത് 91 റണ്‍സെടുത്തു എന്നത് മാത്രമാണ്. ഡോം ബെസ്സിനെതിരേ ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തുകളെയെല്ലാം റിഷഭ് അടിച്ചു പറത്തിയിട്ടുണ്ട്. വളരെ വിരളമായി മാത്രമാണ് അവന്‍ കയറി കളിച്ചത്'-നാസര്‍ പറഞ്ഞു. ഏകദിന ശൈലിയിലായിരുന്നു പന്തിന്റെ ബാറ്റിങ്. അതിവേഗം റണ്‍സുയര്‍ത്തിയ പന്ത് സ്പിന്നര്‍മാരെ കടന്നാക്രമിച്ചു. ഒടുവില്‍ ഡോം ബെസ്സിന് മുന്നില്‍ തന്നെ കീഴടങ്ങിയെങ്കിലും വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് യുവതാരം മടങ്ങിയത്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യയെ വിജയത്തിലെത്തിച്ചത് റിഷഭിന്റെ ഈ ആക്രമണ ബാറ്റിങ് ശൈലിയാണ്. അനായാസമായി അടിച്ചുതകര്‍ക്കുന്ന റിഷഭ് എതിര്‍ ടീം ബൗളര്‍മാരുടെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. അത് സഹതാരങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ബാറ്റ് ചെയ്യാന്‍ സഹായിക്കുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളിലും അനായാസം റണ്‍സുയര്‍ത്താന്‍ റിഷഭിന് സവിശേഷ മികവുണ്ട്.
ഇംഗ്ലണ്ടിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ റിഷഭിന് നിര്‍ണ്ണായക പങ്കാണ് ഇന്ത്യന്‍ നിരയിലുള്ളത്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ട് 400നും 450നും ഇടയില്‍ ഇന്ത്യക്ക് മുന്നില്‍ വിജയലക്ഷ്യം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ അഞ്ചാം ദിനം വെടിക്കെട്ട് ബാറ്റിങ് നടത്തിയാല്‍ മാത്രമെ ഇന്ത്യക്ക് ജയിക്കാനാവു. അതിന് റിഷഭിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications