IND vs ENG: തുടര്‍ച്ചയായി കൂടുതല്‍ അഞ്ച് വിക്കറ്റ്, അശ്വിന് പോലും ഇല്ലാത്ത റെക്കോഡ് നേടി അക്ഷര്‍
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍മാര്‍ കളം വാഴുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 112 റണ്‍സില്‍ ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സിനും സന്ദര്‍ശകരെ കൂടാരം കയറ്റി. ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് പ്രകടനം നടത്തിയ അക്ഷര്‍ പട്ടേല്‍ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനത്തോടെ തിളങ്ങി. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിന് സാധിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ എലൈറ്റ് ലിസ്റ്റിലേക്ക് ഉയര്‍ന്നിരിക്കുകയാണ് അക്ഷര്‍ പട്ടേല്‍. കൂടുതല്‍ തവണ തുടര്‍ച്ചയായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ താരങ്ങളുടെ പട്ടികയിലാണ് അക്ഷര്‍ ഇടം പിടിച്ചത്. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയതോടെ ജവഗല്‍ ശ്രീകാന്ത്,എല്‍ ശിവരാമകൃഷ്ണന്‍ എന്നിവരുടെ റെക്കോഡിനൊപ്പമാണ് അക്ഷര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്നാല്‍ ഈ റെക്കോഡില്‍ തലപ്പത്ത് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ്. നാല് തവണ അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റാണ് ഹര്‍ഭജന്‍ ഇന്ത്യക്കായി വീഴ്ത്തിയത്. 25 തവണ അഞ്ച് വിക്കറ്റ് പ്രകടനവും 5 തവണ 10 വിക്കറ്റ് പ്രകടനവും ഹര്‍ഭജന്‍ നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ അക്ഷര്‍ അരങ്ങേറ്റ പരമ്പര ഗംഭീരമാക്കിയിരിക്കുകയാണ്. രണ്ട് ടെസ്റ്റില്‍ നിന്ന് ഇതിനോടകം 18 വിക്കറ്റാണ് അദ്ദേഹം അക്കൗണ്ടിലാക്കിയത്. ഇതില്‍ 3 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ മറ്റ് നിരവധി റെക്കോഡുകളും അക്ഷര്‍ സ്വന്തം പേരിലാക്കി കഴിഞ്ഞു.
മത്സരത്തിലൂടെ രവിചന്ദ്ര അശ്വിന്‍ 400 വിക്കറ്റ് പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 77 ടെസ്റ്റില്‍ നിന്നാണ് അശ്വിന്റെ നേട്ടം. 72 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലെത്തിയ മുത്തയ്യ മുരളീധരനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 80 ടെസ്റ്റില്‍ നിന്ന് 400 വിക്കറ്റ് നേട്ടത്തിലെത്തിയ റിച്ചാര്‍ഡ് ഹാഡ്‌ലി,ഡെയ്ല്‍ സ്റ്റെയിന്‍ എന്നിവരാണ് മൂന്നാം സ്ഥാനത്ത്.
മത്സരത്തില്‍ ഇന്ത്യ വിജയത്തിനരികെയാണ്. 49 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. രണ്ടാം ദിനം അവസാനിക്കാന്‍ 34 ഓവറുകള്‍ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 38 റണ്‍സുകൂടി വേണം. മൂന്നാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ ഇന്ത്യക്കാവും. നാലാം ടെസ്റ്റ് സമനിലയിലായാലും ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications