IND vs ENG: സ്വപ്‌ന തുല്യം ഇൗ നേട്ടം, അക്ഷര്‍ പട്ടേല്‍ കുറിച്ച അഞ്ച് റെക്കോഡുകളിതാ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പര 3-1ന് ഇന്ത്യ വിജയിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് തുടര്‍ച്ചയായി വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പരയും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടിക്കറ്റും ഉറപ്പിച്ചത്. അരങ്ങേറ്റ താരം അക്ഷര്‍ പട്ടേലിന് കരിയറില്‍ സ്വപ്‌നതുല്യമായ നേട്ടമാണ് പരമ്പരയില്‍ ലഭിച്ചത്. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ടീമിലെത്തി പന്തുകൊണ്ട് വിസ്മയിപ്പിക്കാന്‍ അക്ഷറിനായി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അക്ഷര്‍ പട്ടേല്‍ കുറിച്ച് അഞ്ച് റെക്കോഡുകളിതാ.

അരങ്ങേറ്റ ടെസ്റ്റില്‍ കൂടുതല്‍ വിക്കറ്റ് (മൂന്ന് ടെസ്റ്റ് കണക്കില്‍)
അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന റെക്കോഡില്‍ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അജിന്ത മെന്‍ഡിസിനെ മറികടന്ന് തലപ്പത്തെത്താന്‍ അക്ഷറിനായി. 27 വിക്കറ്റാണ് മൂന്ന് മത്സരങ്ങളില്‍ നിന്ന് അക്ഷര്‍ നേടിയത്. ചെന്നൈയില്‍ നടന്ന ഒന്നാം ടെസ്റ്റ് അക്ഷര്‍ കളിച്ചിരുന്നില്ല. 2008ല്‍ ഇന്ത്യക്കെതിരായ പരമ്പരയിലാണ് മെന്‍ഡിസ് മൂന്ന് മത്സരത്തില്‍ നിന്ന് 26 വിക്കറ്റ് നേടിയത്.

അരങ്ങേറ്റ പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍
അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡില്‍ ദിലീപ് ദോഷിക്കൊപ്പമെത്താന്‍ അക്ഷറിനായി. 1979-80ലാണ് ദോഷി അരങ്ങേറ്റ ടെസ്റ്റ് പരമ്പരയില്‍ത്തന്നെ 27 വിക്കറ്റ് നേടിയത്. ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഈ പ്രകടനം. അരങ്ങേറ്റ മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്താനും ദോഷിക്ക് സാധിച്ചു. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശിവ്‌ലാല്‍ യാദവ് 24 വിക്കറ്റും ഈ പരമ്പരയിലൂടെ നേടിയിരുന്നു. ഈ പരമ്പരയിലെ രണ്ടാം ടെസ്റ്റിലൂടെ അരങ്ങേറിയ അദ്ദേഹം ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്.

ആദ്യ മൂന്ന് ടെസ്റ്റിനുള്ളില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം
ആദ്യ മൂന്ന് ടെസ്റ്റ് മത്സരത്തിനുള്ളില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കെത്തി അക്ഷര്‍ പട്ടേല്‍. ചെന്നൈയില്‍ 60-5 വിക്കറ്റ് നേടിയ അക്ഷര്‍ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 38-6,32-5 എന്നിങ്ങനെയും ബൗളിങ് പ്രകടനം നടത്തി. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 48-5 വിക്കറ്റും അദ്ദേഹം നേടിയത്. മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ റോഡ്‌നി ഹോഗ് ആദ്യ മൂന്ന് ടെസ്റ്റില്‍ അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. 1978ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്.

ആദ്യ മൂന്ന് ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ വിക്കറ്റ്
ആദ്യ മൂന്ന് ടെസ്റ്റില്‍ നിന്ന് കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനം നേടാനും അക്ഷറിനായി. മൂന്ന് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റാണ് അക്ഷര്‍ നേടിയത്. 31 വിക്കറ്റ് നേടിയ ഇന്ത്യയുടെ നരേന്ദ്ര ഹിര്‍വാനിയാണ് ഒന്നാം സ്ഥാനത്ത്. 29 വിക്കറ്റ് വീഴ്ത്തിയ ഓസ്‌ട്രേലിയയുടെ ചാള്‍സ് ടുര്‍ണറാണ് പട്ടികയിലെ രണ്ടാം സ്ഥാനത്ത്.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ്
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയവരില്‍ നതാന്‍ ലിയോണ്‍,കെയ്ല്‍ ജാമിസന്‍ എന്നിവരുടെ റെക്കോഡിനൊപ്പമെത്താന്‍ അക്ഷറിനായി. ഇവര്‍ക്കെല്ലാം നാല് അഞ്ച് വിക്കറ്റ് പ്രകടനമാണുള്ളത്. അശ്വിനും ഈ റെക്കോഡിന്റെ ഭാഗമായുണ്ട്. നതാന്‍ ലിയോണ്‍ 14 ടെസ്റ്റില്‍ നിന്നും ജാമിസന്‍ 6 ടെസ്റ്റില്‍ നിന്നും അശ്വിന്‍ 13 ടെസ്റ്റില്‍ നിന്നുമാണ് ഈ റെക്കോഡിലെത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications