Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്പിന്നില്‍ കോലിയേക്കാള്‍ മികച്ചവന്‍ ജോ റൂട്ട്- മൈക്കല്‍ വോണ്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സിന് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന തകര്‍ന്ന നിലയിലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് (11) പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് (218) ഇരട്ട സെഞ്ച്വറിയോടെ തിളങ്ങിയതിനാല്‍ കോലിയിലും വലിയ പ്രതീക്ഷയായിരുന്നെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനായില്ല. ഡോം ബെസ്സിന്റെ സ്പിന്‍ കെണിയിലാണ് കോലി വീണത്. ഇപ്പോഴിതാ കോലിയേക്കാള്‍ സ്പിന്നില്‍ മികച്ച ബാറ്റ്‌സ്മാന്‍ റൂട്ടാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍.

kohlimichaelvaughnjoeroot

റൂട്ടും കോലിയും തമ്മിലുള്ള സ്പിന്‍ ബൗളര്‍മാര്‍ക്കെതിരായ കണക്കുകള്‍ താരതമ്യപ്പെടുത്തിയാണ് മൈക്കല്‍ വോണ്‍ റൂട്ടിനെ മികച്ചവനെന്ന് വിശേഷിപ്പിച്ചത്. 'സ്പിന്‍ ബൗളിങ്ങില്‍ ജോ റൂട്ടിന്റെ ശരാശരി 70.7ഉും കോലിയുടേത് 69.0 വുമാണ്. എന്നാല്‍ ഇതില്‍ ഓഫ് സ്പിന്നര്‍മാര്‍ക്കെതിരേ റൂട്ടിന് 71.2 ശരാശരിയും കോലിക്ക് 53.1 ശരാശരിയുമാണുള്ളത്. അതിനാല്‍ സ്പിന്നില്‍ വിരാടിനെക്കാള്‍ മികച്ച കളിക്കാരന്‍ റൂട്ടാണ്'-എന്നാണ് മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇംഗ്ലണ്ടിന് പുറത്തും മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് റൂട്ട്. ഇന്ത്യയില്‍ 66,ശ്രീലങ്കയില്‍ 65,യുഎഇയില്‍ 57 എന്നിങ്ങനെയാണ് റൂട്ടിന്റെ ശരാശരി. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയില്‍ ഒരു ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടിയ റൂട്ട് ഇന്ത്യക്കെതിരെയും മികവ് ആവര്‍ത്തിച്ചു. 377 പന്തുകള്‍ നേരിട്ട് 19 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു റൂട്ടിന്റെ പ്രകടനം. ഇന്ത്യയുടെ കരുത്തുറ്റ സ്പിന്നാക്രമണത്തെ അനായാസമായി നേരിടാന്‍ റൂട്ടിന് സാധിച്ചു. 2020ല്‍ പ്രതീക്ഷക്കൊത്ത് തിളങ്ങാതിരുന്ന റൂട്ട് 2021 തന്റേതാക്കി മാറ്റിയിരിക്കുകയാണ്.

ഇംഗ്ലണ്ടിന്റെ 578 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 337 റണ്‍സിന് ഓള്‍ഔട്ടായി. ഇംഗ്ലണ്ട് 241 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. ഓസ്‌ട്രേലിയയെ വിറപ്പിച്ച് പരമ്പര നേടിയ ഇന്ത്യ നാട്ടില്‍ നാണം കെടുന്ന കാഴ്ചയാണ് ചെന്നൈയില്‍ കണ്ടത്. രോഹിത് ശര്‍മ (6),ശുബ്മാന്‍ ഗില്‍ (29),വിരാട് കോലി (11),അജിന്‍ക്യ രഹാനെ(1) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ റിഷഭ് പന്ത് (91),ചേതേശ്വര്‍ പുജാര (73),വാഷിങ്ടണ്‍ സുന്ദര്‍ (85*) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്.

Story first published: Monday, February 8, 2021, 12:29 [IST]
Other articles published on Feb 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+