
ഇതോടെ കോലിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കോലി മൂന്നക്കം കാണാത്തതിന്റെ ആശങ്ക സുനില്‍ ഗവാസ്‌കറടക്കമുള്ള പല പ്രമുഖരും പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി കോലിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഈ പരമ്പരയില്‍ കോലി എത്ര സെഞ്ച്വറി നേടുമെന്നും മൈക്കല്‍ വോണ്‍ പ്രവചിച്ചിട്ടുണ്ട്.

'ഇപ്പോഴത്തെ കോലിയുടെ പ്രകടനം ആശങ്കപ്പെടുത്തുന്നതല്ല,അവനും അത് അങ്ങനെയല്ലെന്ന് എനിക്കുറപ്പുണ്ട്. ഈ പരമ്പരയില്‍ 1-2 സെഞ്ച്വറികള്‍ കോലി നേടും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല'-മൈക്കല്‍ വോണ്‍ പറഞ്ഞു. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് കോലി അവസാനമായി ഒരു സെഞ്ച്വറി നേടിയത്. 2,19,3,14,74,4,11 എന്നിങ്ങനെയാണ് പിന്നീടുള്ള ടെസ്റ്റുകളിലെ കോലിയുടെ സ്‌കോര്‍.

ചെന്നൈയില്‍ ഒന്നാം ഇന്നിങ്‌സില്‍ സ്പിന്‍ ബൗളര്‍ ഡോം ബെസിന് മുന്നിലാണ് കോലി കീഴടങ്ങിയത്. ഓഫ് സൈഡില്‍ തുടരെ പന്തെറിഞ്ഞ ബെസ്സിന്റെ സ്പിന്‍ കെണിയില്‍ ഇന്ത്യന്‍ നായകന്‍ വീണു പോവുകയായിരുന്നു. 'ആദ്യ ഇന്നിങ്‌സില്‍ പുറത്തായത് കോലിയുടെ ദൗര്‍ബല്യം കൊണ്ടാണ്. ഓഫ് സ്റ്റംപിന് പുറത്തുള്ള പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ബാറ്റിന്റെ ആംഗിള്‍ നഷ്ടപ്പെടുത്തി. ഓഫ് സ്പിന്നറെ പ്രതിരോധിക്കുമ്പോള്‍ പന്തിന്റെ നേരെയായിരിക്കണം ബാറ്റ്. ബാറ്റിന്റെ ആംഗിള്‍ മാറിയാല്‍ പന്തിന് ബൗണ്‍സും ഉണ്ടെങ്കില്‍ ഷോര്‍ട്ട് ലെഗിലേക്ക് പന്ത് പോകും. സാങ്കേതികമായി കോലിയുടെ പിഴവാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്'-വോണ്‍ പറഞ്ഞു.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. ഈ സാഹചര്യത്തില്‍ കോലിക്കും സെഞ്ച്വറിയോടെ തിളങ്ങേണ്ടത് അനിവാര്യമാണ്. ഇത്തരം വിമര്‍ശനം ഉയരുമ്പോള്‍ സാധാരമം വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കോലി പുറത്തെടുക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഇത്തവണയും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര എളുപ്പമായിരിക്കില്ല. ഇതിനോടകം 375 റണ്‍സിന്റെ ലീഡ് ഇംഗ്ലണ്ടിനുണ്ട്. നാലാം ദിനം അവസാനിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കി ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ നിലനിര്‍ത്താം. അല്ലാത്ത പക്ഷം കാര്യങ്ങള്‍ ഇന്ത്യക്ക് കടുപ്പമാകും. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടാല്‍ നായകനെന്ന നിലയിലും കോലിക്കത് വലിയ നാണക്കേടാവും.


Click it and Unblock the Notifications