Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സെഞ്ച്വറി ഇല്ലെങ്കിലും ഇത് 'മാസ്റ്റര്‍ ക്ലാസ്'- കോലിയെ പ്രശംസിച്ച് മൈക്കല്‍ വോണ്‍

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ കുതിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 397 റണ്‍സിന്റെ ലീഡും ആതിഥേയരായ ഇന്ത്യക്കുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നപ്പോള്‍ വിരാട് കോലിയും (62) ആര്‍ അശ്വിനും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് കരുത്തായത്. 149 പന്തുകള്‍ നേരിട്ട് ഏഴ് ബൗണ്ടറി ഉള്‍പ്പെടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് കോലി കാഴ്ചവെച്ചത്.

സ്പിന്നര്‍മാരെ അതിരുവിട്ട് സഹായിക്കുന്ന ചെന്നൈയിലാണ് കോലിയുടെ വീരോജിത ബാറ്റിങ്. ഇപ്പോഴിതാ സെഞ്ച്വറി നേടാനായില്ലെങ്കിലും മാസ്റ്റര്‍ ക്ലാസ് പ്രകടനമായിരുന്നു കോലിയുടേതെന്ന് പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. 'അവന് ചിലപ്പോള്‍ 100 നേടാന്‍ സാധിക്കില്ലായിരിക്കും. എന്നാല്‍ ഈ മൈതാനത്ത് കോലിയുടെ പ്രകടനം മാസ്റ്റര്‍ ക്ലാസാണ്. 100 പന്തുകളിലധികം പിന്നിട്ട് കഴിഞ്ഞു. എല്ലാ പരിശീലകരും ഇത്തരമൊരു മൈതാനത്ത് എങ്ങനെ കളിക്കാമെന്ന് മറ്റു കളിക്കാര്‍ക്ക് കാട്ടിക്കൊടുക്കണം'-മൈക്കല്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു.

kohlitest

ഓരോ ദിനം പിന്നിടുമ്പോഴും സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്ന രീതിയിലേക്ക് പിച്ചിന്റെ സ്വഭാവം മാറുന്നുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ സ്‌കോര്‍ ബോര്‍ഡ് ഇത് വ്യക്തമാക്കും. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങിയ കോലി രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും മോയിന്‍ അലിക്ക് മുന്നില്‍ കോലിക്ക് കീഴടങ്ങേണ്ടി വന്നു.

കോലി മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ടെങ്കിലും സമീപകാലത്തൊന്നും സെഞ്ച്വറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ സെഞ്ച്വറി റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്ക് ഒരു സെഞ്ച്വറി മാത്രം മതി. നിലവില്‍ 41 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങിനൊപ്പമാണ് കോലിയുള്ളത്. 2019 നവംബറിലാണ് കോലി അവസാനമായി മൂന്നക്കം കണ്ടത്. അവസാന 25 മത്സരത്തിലും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിനായിട്ടില്ല.

ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ മികച്ച നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 405 റണ്‍സിന്റെ ലീഡ് ഇതിനോടകം ഇന്ത്യക്കുണ്ട്. 134 റണ്‍സിന് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ പുറത്തായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം ഇന്നിങ്‌സില്‍ ഇത്രയും വലിയൊരു സ്‌കോര്‍ മറികടന്ന് ജയിക്കുക സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

Story first published: Monday, February 15, 2021, 15:11 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+