വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മായങ്ക് അഗര്‍വാളിന് ടീമില്‍ ഇടമില്ലേ? ഈ കണക്കുകള്‍ പറയും താരത്തിന്റെ യോഗ്യത

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അഞ്ചിന് ആരംഭിക്കാനിരിക്കുകയാണ്. താരസമ്പന്നമായ ഇന്ത്യന്‍ നിരയില്‍ പ്ലേയിങ് 11വനില്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് കണ്ടറിയേണ്ട അവസ്ഥയാണുള്ളത്. ഓസ്‌ട്രേലിയയില്‍ യുവതാരങ്ങളെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതോടെ ആരെ പുറത്തിരുത്തും എന്ന ആശങ്കയിലാണ് ഇന്ത്യന്‍ മാനേജ്‌മെന്റ്. ലഭിക്കുന്ന വിവരങ്ങളും മുന്‍ താരങ്ങളുടെ സാധ്യത ടീം തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നത് മായങ്ക് അഗര്‍വാളിന് ടീമില്‍ ഇടമുണ്ടാകില്ലെന്നാണ്.

മായങ്ക്

രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി യുവതാരം ശുബ്മാന്‍ ഗില്ലിനെ ഇറക്കാനാണ് ഇന്ത്യയുടെ ആലോചന. എന്നാല്‍ ഓപ്പണറെന്ന നിലയില്‍ മായങ്കിനെക്കാളും കേമനാണോ രോഹിതും ഗില്ലും. ഓസ്‌ട്രേലിയയിലെ രണ്ട് ടെസ്റ്റിലെ ഫോം ഔട്ടിന്റെ പേരില്‍ എങ്ങനെയാണ് മായങ്കിനെ പുറത്തിരുത്താനാവുക. ഇന്ത്യയില്‍ മോഹിപ്പിക്കുന്ന ടെസ്റ്റ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മായങ്ക്. അദ്ദേഹത്തിന്റെ ഇന്ത്യയിലെ ടെസ്റ്റ് പ്രകടനത്തിന്റെ കണക്കുകള്‍ നോക്കാം.

99ന് മുകളില്‍ ബാറ്റിങ് ശരാശരി

99ന് മുകളില്‍ ബാറ്റിങ് ശരാശരി

ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് മായങ്ക് അഗര്‍വാള്‍. ഇന്ത്യയില്‍ മികച്ച ബാറ്റിങ് റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നാട്ടില്‍ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുള്ള മായങ്ക് മൂന്ന് സെഞ്ച്വറിയടക്കം 597 റണ്‍സാണ് നേടിയത്. 99.50 ആണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ ശരാശരിയും മായങ്കിനാണ്. 243 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ അവസരം ലഭിക്കാതിരുന്നാല്‍ മായങ്കിനോടുള്ള നീതികേടായി അത് മാറും.

ഓസ്‌ട്രേലിയയില്‍ തിളങ്ങി ഗില്‍

ഓസ്‌ട്രേലിയയില്‍ തിളങ്ങി ഗില്‍

മായങ്കിന്റെ ഫോം ഔട്ടിനെ മുതലാക്കാന്‍ ഗില്ലിന് സാധിച്ചു. അരങ്ങേറ്റ മത്സരത്തില്‍ 45 പുറത്താവാതെ 35 എന്നിങ്ങനെയായിരുന്നു 21കാരന്റെ സ്‌കോര്‍. ഇന്ത്യ 328 റണ്‍സ് ഗാബയില്‍ പിന്തുടരവെ 91 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററാവാനും ഗില്ലിനായി. ഇതോടെയാണ് മായങ്കിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഇന്ത്യയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര കളിക്കാത്ത താരമായ ഗില്ലിന് തന്നെ രോഹിതിനൊപ്പം അവസരം നല്‍കാനാണ് സാധ്യത.

ഓപ്പണിങ്ങില്‍ രോഹിതും പുലി

ഓപ്പണിങ്ങില്‍ രോഹിതും പുലി

ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയിലേക്ക് രോഹിത് ശര്‍മ എത്തിയിട്ട് അധികനാളായില്ല. 10 ഇന്നിങ്‌സുകളാണ് ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിതിന് അവസരം ലഭിച്ചത്. 68.50 ശരാശരിയില്‍ 685 റണ്‍സ് അദ്ദേഹം നേടി. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും നേടി. 212 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മധ്യനിരയില്‍ 47 ഇന്നിങ്‌സ് കളിച്ച അദ്ദേഹം 39.62 ശരാശരിയില്‍ നേടിയത് 1585 റണ്‍സ്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 177 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Story first published: Tuesday, February 2, 2021, 12:04 [IST]
Other articles published on Feb 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X