Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജഡേജയുടെ അഭാവം ഇംഗ്ലണ്ടിന് സന്തോഷം നല്‍കും- മാര്‍ക്ക് ബുച്ചര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ആവേശ ടെസ്റ്റ് പരമ്പരയ്ക്ക് ഫെബ്രുവരി 5ന് ആരംഭമാവുകയാണ്. നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരം ചെന്നൈയിലും അവസാന രണ്ട് മത്സരം അഹമ്മദാബാദിലുമാണ് നടക്കുന്നത്. പരമ്പരയ്ക്കായി താരങ്ങള്‍ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സീറ്റിലേക്ക് കണ്ണുവെച്ച് ഇരു ടീമും ഇറങ്ങുമ്പോള്‍ മത്സരങ്ങള്‍ക്ക് പോരാട്ടവീര്യം കൂടും. ഇപ്പോഴിതാ ഇരു ടീമുകളെക്കുറിച്ചും തന്റെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്ക് ബുച്ചര്‍.

ബുച്ചര്‍

'ബേണ്‍സും സിബ്ലിയും ഓപ്പണര്‍മാരായി കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലും ഇരുവരും ഓപ്പണര്‍മാരായി ഇറങ്ങണം. ഇടം-വലം കൈ ഓപ്പണിങ് കൂട്ടുകെട്ട് ഇംഗ്ലണ്ട് നിലനിര്‍ത്തേണ്ടതുണ്ട്. ഇരുവര്‍ക്കും മികച്ച തുടക്കം നല്‍കാനായാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ആത്മവിശ്വാസം ലഭിക്കും. അത് ഡ്രസിങ് റൂമിന്റെ അന്തരീക്ഷം മാറ്റും'-ബുച്ചര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബുച്ചര്‍

'ഇന്ത്യയില്‍ സിബ്ലിക്കും ബേണ്‍സിനും വിജയിക്കാനുള്ള തന്ത്രം ക്ഷമയാണ്. സാഹചര്യങ്ങള്‍ കടുത്ത വെല്ലുവിളി നിറഞ്ഞതാണ്. ഇന്ത്യന്‍ ബൗളര്‍മാരുടെ വീഡിയോകള്‍ കണ്ട് നന്നായി ഹോം വര്‍ക്ക് ചെയ്യുക. ഏതെങ്കിലും ഒരു താരത്തെ മാത്രം ആശ്രയിച്ചായിരിക്കില്ല പരമ്പരയുടെ ജയം തീരുമാനിക്കപ്പെടുക. അശ്വിനെതിരേ മാത്രമാകില്ല ഇംഗ്ലണ്ട് താരങ്ങള്‍ തയ്യാറായിരിക്കുക. അതേ പോലെ തന്നെയാവും ഇന്ത്യയും'-ബുച്ചര്‍ പറഞ്ഞു.

ബുച്ചര്‍

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റുകള്‍ കളിക്കുന്നില്ല. ജഡേജ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയില്‍ കാഴ്ചവെച്ചത്. ജഡേജയുടെ അഭാവം ഇംഗ്ലണ്ടിന് സന്തോഷം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരേ എംബുല്‍ഡാനിയ എന്ന ഇടം കൈയന്‍ സ്പിന്നര്‍ക്കെതിരേയാണ് കൂടുതല്‍ ഇംഗ്ലണ്ട് താരങ്ങളും മുട്ടുമടക്കിയത്. 15 വിക്കറ്റുമായി ടോപ് വിക്കറ്റ് വേട്ടക്കാരനും എംബുല്‍ഡാനിയയായിരുന്നു.

ബുച്ചര്‍

'എംബുല്‍ഡാനിയ മികച്ച സ്പിന്നരാണ്. അവനെ നേരിടുന്നതില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഏറെ പ്രയാസപ്പെട്ടു. ജഡേജയുടെ അഭാവം ഇംഗ്ലണ്ട് താരങ്ങള്‍ക്ക് സന്തോഷം നല്‍കും. ഇന്ത്യക്കൊപ്പം ലോകോത്തര ബൗളര്‍മാരുണ്ട്. എന്നാല്‍ ജഡേജയുടെ സാന്നിധ്യം സവിശേഷമായ എന്തോ ടീമിന് നല്‍കുന്നു. ബെന്‍ സ്‌റ്റോക്‌സും ജോ റൂട്ടും പരമ്പയില്‍ തിളങ്ങും'-ബുച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ട്

ശ്രീലങ്കയെ രണ്ട് ടെസ്റ്റ് മത്സര പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഫോമാണ് ടീമിന്റെ ശക്തി. ശ്രീലങ്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറിയും സെഞ്ച്വറിയും നേടി താരം തിളങ്ങിയിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ് എന്നീ പരിചയ സമ്പന്നരായ പേസര്‍മാര്‍ക്കൊപ്പം ജോഫ്രാ ആര്‍ച്ചര്‍ കൂടിയെത്തുമ്പോള്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും.

ഇന്ത്യ

എന്നാല്‍ സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരെയാണ് ഇംഗ്ലണ്ട് ഭയക്കുന്നത്. ആര്‍ അശ്വിന്‍ മികച്ച ഫോമിലാണ്. കുല്‍ദീപ് യാദവിനും വാഷിങ്ടണ്‍ സുന്ദറിനും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും. മൂന്ന് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

Story first published: Saturday, January 30, 2021, 13:41 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+