For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: വിക്കറ്റിന് മുന്നില്‍ റൂട്ട് ക്ലിയറല്ല, ഇത് അഞ്ചാം തവണ, നാണക്കേടിന്റെ പട്ടികയില്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന് സാധിച്ചില്ല. 9 പന്തുകള്‍ നേരിട്ട് അഞ്ച് റണ്‍സെടുത്ത റൂട്ടിനെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സിറാജിന്റെ അപ്രതീക്ഷിത ഇന്‍സ്വിങ്ങറിന് മുന്നിലാണ് റൂട്ടിന് കാലിടറിയത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏഴ് ഇന്നിങ്‌സില്‍ അഞ്ച് തവണയും റൂട്ട് പുറത്തായത് എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയാണ്.ഇതോടെ നാണക്കേടിന്റെ റെക്കോഡ് പട്ടികയിലേക്ക് റൂട്ട് പേരും ചേര്‍ത്തിരിക്കുകയാണ്. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ എല്‍ബിയില്‍ പുറത്താകുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോഡിലേക്കാണ് റൂട്ട് പേരു ചേര്‍ത്തത്. 2006ല്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയും 2012ല്‍ ഇംഗ്ലണ്ടിനെതിരേ പാകിസ്താന്റെ മിസ്ബാഹ് ഉല്‍ഹഖും അഞ്ച് തവണ വീതം എല്‍ബിയില്‍ പുറത്തായിരുന്നു.

joeroottest

1981ല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏഴ് തവണ പുറത്തായ കിം ഹ്യൂസാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. ഇന്ത്യക്കെതിരായ പരമ്പരയില്‍ റണ്‍വേട്ടക്കാരില്‍ റൂട്ടാണ് തലപ്പത്ത്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറിയുമായി ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത് റൂട്ടിന്റെ ബാറ്റിങ് മികവായിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് ടെസ്റ്റിലും തിളങ്ങാന്‍ റൂട്ടിനായില്ല. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ റൂട്ട് എല്‍ബിയില്‍ പുറത്താകുമോയെന്ന് കാത്തിരുന്ന് കാണാം.

നാലാം ടെസ്റ്റ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. 2-1ന് പരമ്പരയില്‍ പിന്നിട്ട് നില്‍ക്കുന്ന ഇംഗ്ലണ്ടിന് ജയിച്ചാല്‍ പരമ്പരയില്‍ സമനില പിടിക്കാനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുന്നത് തടയാനും സാധിക്കും. നാലാം മത്സരം തോല്‍ക്കാതിരുന്നാല്‍ മാത്രമെ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താനാവു.

നാലാം ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്. സാക്ക് ക്രോളി,ഡോം സിബ്ലി,ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. മൂന്നാം മത്സരത്തിലേതില്‍ നിന്ന് വ്യത്യസ്തമായി ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഭേദപ്പെട്ട പ്രകടനം നടത്താന്‍ മൊട്ടേറയിലെ പിച്ചില്‍ സാധിക്കുന്നുണ്ട്. പിങ്ക് ബോള്‍ ടെസ്റ്റ് രണ്ട് ദിനംകൊണ്ട് അവസാനിച്ചതോടെ പിച്ചിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Story first published: Thursday, March 4, 2021, 14:35 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+