Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: റെക്കോഡ് പെരുമഴ, ചെന്നൈയില്‍ ജോ റൂട്ട് കുറിച്ച 10 റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാം ദിനം പിന്നിടുമ്പോള്‍ ഏറ്റവും കൈയടി നേടുന്നത് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ്. അവസാന മൂന്ന് മത്സരങ്ങളിലും സെഞ്ച്വറി നേടിയ റൂട്ട് ചെന്നൈയില്‍ ഇന്ത്യക്കെതിരേ അടിച്ചെടുത്തത് 218 റണ്‍സാണ്. 19 ഫോറും രണ്ട് സിക്‌സുമടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 555 എന്ന മികച്ച നിലയിലാണ് ഇംഗ്ലണ്ട്. ചെന്നൈയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നിരവധി റെക്കോഡുകളും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. അതിലെ 10 റെക്കോഡുകള്‍ ഇതാ.

റൂട്ട്

ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാന്‍ റൂട്ടിനായി. 8467 റണ്‍സാണ് നിലവില്‍ റൂട്ടിന്റെ പേരിലുള്ളത്. 8900 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചും 12472 റണ്‍സ് നേടിയ അലെസ്റ്റര്‍ കുക്കുമാണ് റൂട്ടിന് മുന്നിലുള്ള താരങ്ങള്‍. അലക്‌സ സ്റ്റീവാര്‍ട്ടിനെ മറികടന്നാണ് റൂട്ട് റണ്‍വേട്ടക്കാരിലെ മൂന്നാമനായത്.

റൂട്ട്

100ാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് റൂട്ട്. റൂട്ടിന് മുമ്പ് എട്ട് താരങ്ങള്‍ നൂറാം മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഇരട്ട സെഞ്ച്വറി നേട്ടം ഇതാദ്യം. ഇന്ത്യയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയാണ് റൂട്ട്. വിദേശ താരങ്ങളുടെ ചെപ്പക്ക് സ്‌റ്റേഡിയത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (218) നേട്ടവും ഇനി റൂട്ടിന്റെ പേരില്‍. ഓസ്‌ട്രേലിയയുടെ ഡീന്‍ ജീന്‍സിന്റെ 210 റണ്‍സ് നേട്ടത്തെയാണ് റൂട്ട് മറികടന്നത്.

റൂട്ട്

ഇരട്ട സെഞ്ച്വറി സിക്‌സിലൂടെ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമാണ് റൂട്ട്. ആര്‍ അശ്വിനെ ലോങ് ഓണിലൂടെ സിക്‌സര്‍ പായിച്ചാണ് റൂട്ട് തന്റെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 2010ന് ശേഷം ഇന്ത്യയില്‍ സന്ദര്‍ശകരായി എത്തിയ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് റൂട്ട്. ബ്രണ്ടന്‍ മക്കല്ലമാണ് ആദ്യ താരം.

റൂട്ട്

100ാം ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡില്‍ മുന്‍ പാകിസ്താന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉല്‍ ഹഖിന്റെ റെക്കോഡും റൂട്ട് മറികടന്നു. 2005ല്‍ ബംഗളൂരുവില്‍ 184 റണ്‍സാണ് ഇന്‍സമാം നേടിയത്. ഇതാണ് ഇരട്ട സെഞ്ച്വറി നേട്ടത്തോടെ റൂട്ട് മറികടന്നത്. ഇന്ത്യയില്‍ ഇരട്ട സെഞ്ച്വറി നേടുന്ന 15ാമത്തെ താരമെന്ന ബഹുമതി നേടാനും റൂട്ടിനായി.

റൂട്ട്

തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ 150ന് മുകളില്‍ സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ ഇതിഹാസ താരം ഡോന്‍ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്താനും റൂട്ടിനായി. അഞ്ച് ഇരട്ട സെഞ്ച്വറികളുമായി ഇംഗ്ലണ്ടിനുവേണ്ടി കൂടുതല്‍ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളില്‍ അലെസ്റ്റര്‍ കുക്കിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും റൂട്ടിനായി.

റൂട്ട്

ശ്രീലങ്കയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ത്യയിലെത്തിയ ശേഷവും മികച്ച ഫോം തുടരുകയാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ പരമ്പര നേട്ടം ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് ഇംഗ്ലണ്ട് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, February 7, 2021, 9:58 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+