Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മൊട്ടേറയില്‍ കളിക്കാന്‍ കാത്തിരിക്കാനാവുന്നില്ല- കുല്‍ദീപ് യാദവ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ക്കും അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയമാണ് വേദി. മൂന്നാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റാണ്. പിങ്ക് ബോളില്‍ നാട്ടില്‍ ഇന്ത്യക്ക് മുന്നിലുള്ള വമ്പന്‍ പരീക്ഷണമാണത്. നിലവില്‍ നാല് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. പരമ്പര നേട്ടത്തിന് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണ്ണായകമായതിനാല്‍ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോഴിതാ മൊട്ടേറ സ്‌റ്റേഡിയത്തില്‍ കളിക്കാന്‍ കാത്തിരിക്കാനാവുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

പുതുക്കി പണിത് ഇപ്പോള്‍ മനോഹരമാക്കിയിരിക്കുകയാണ് മൊട്ടേറ സ്‌റ്റേഡിയം. 2012ലാണ് അവസാനമായി ഇവിടെ ടെസ്റ്റ് മത്സരം നടന്നത്. നിലവിലെ പല താരങ്ങള്‍ക്കും ഈ മൈതാനത്ത് കളിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ ഇവിടെ കളിക്കാന്‍ താരങ്ങള്‍ കൂടുതല്‍ ആഗ്രഹിക്കുന്നു. 'മനോഹരമായ സ്‌റ്റേഡിയം. ഇവിടുത്തെ കെട്ടിടങ്ങളടക്കം മനോഹരമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടെ കളിക്കാന്‍ കാത്തിരിക്കാനാവുന്നില്ല. വളരെ നല്ല അനുഭവമായിരിക്കും അത്'-കുല്‍ദീപ് യാദവ്.

kuldeepyadav

ഇന്ത്യന്‍ താരങ്ങള്‍ അഹമ്മദാബാദില്‍ പരിശീലനം ആരംഭിച്ച് കഴിഞ്ഞിരുന്നു. മൈതാനത്ത് പരിശീലനം നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളും ബിസിസി ഐ പുറത്തുവിട്ടിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് മൊട്ടേറ സ്‌റ്റേഡിയം. ഈ അടുത്താണ് ഈ മൈതാനത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 1,10000 ആളുകള്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ഇവിടെയുണ്ട്. രണ്ടാം ടെസ്റ്റ് മുതല്‍ കാണികളെ ബിസിസിഐ അനുവദിച്ചിരുന്നു. അതിനാല്‍ മൊട്ടേറയിലും ആരാധകരെ പ്രവേശിപ്പിക്കും.

ഇന്ത്യയെ സംബന്ധിച്ച് അത്ര മികച്ച റെക്കോഡുള്ള മൈതാനമല്ല മൊട്ടേറയിലേത്. ഇന്ത്യ ഈ മൈതാനത്ത് കളിച്ച 12 ടെസ്റ്റില്‍ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ആറ് മത്സരം സമനിലയായപ്പോള്‍. വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കും മുന്നില്‍ ഇന്ത്യ ഈ മൈതാനത്ത് മുട്ടുകുത്തി. ഈ മൈതാനത്തെ കളിച്ച നിലവിലെ ഇന്ത്യന്‍ താരങ്ങള്‍ ചേതേശ്വര്‍ പുജാര,വിരാട് കോലി,ആര്‍ അശ്വിന്‍,ഉമേഷ് യാദവ് എന്നിവരാണ്. ഒട്ടുമിക്ക താരങ്ങളും ഇവിടെ ആദ്യമായാണ് കളിക്കുന്നത്.

moterastadium

മൈതാനം പുതുക്കിപണിതതിനാല്‍ പിച്ചിന്റെ സ്വഭാവം എന്തെന്ന് കണ്ടറിയണം. സാധാരണ സ്പിന്നര്‍മാരെ തുണയ്ക്കുന്ന മൈതാനമാണിത്. ബാറ്റ്‌സ്മാന്‍മാര്‍ക്കും ഭേദപ്പെട്ട റെക്കോഡ് ഇവിടെയുണ്ട്. അതിനാല്‍ത്തന്നെ ജയം ആര്‍ക്കൊപ്പം വേണമെങ്കിലും നില്‍ക്കാം. പേസ് ബൗളര്‍മാര്‍ക്ക് നന്നായി സ്വിങ് ലഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെ വന്നാല്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും.

Story first published: Sunday, February 21, 2021, 10:04 [IST]
Other articles published on Feb 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+