Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ 200 വിക്കറ്റെങ്കിലും കുല്‍ദീപ് ഇപ്പോള്‍ നേടിയേനെ- കോച്ച്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്താതിരുന്നത് ഏവരേയും അത്ഭുതപ്പെടുത്തിയിരുന്നു. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും കുല്‍ദീപിനെ തഴഞ്ഞ് ഷഹബാസ് നദീമിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലെ ഏക െൈചനാമാന്‍ സ്പിന്നറായ കുല്‍ദീപിന് മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുമായിരുന്നിട്ടും അവസരം ലഭിക്കുന്നില്ല. ഇപ്പോഴിതാ കുല്‍ദീപിനെ പരിഗണിക്കാത്തതിന്റെ നിരാശ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പരിശീലകന്‍ കപില്‍ പാണ്ഡെ.

മറ്റൊരു രാജ്യത്തിനുവേണ്ടിയാണ് കുല്‍ദീപ് കളിക്കുന്നതെങ്കില്‍ കുറഞ്ഞത് 50 ടെസ്റ്റും 200 വിക്കറ്റുമെങ്കിലും സ്വന്തമാക്കാന്‍ സാധിച്ചേനെയെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഇന്ത്യ പരിഗണിച്ച സ്പിന്നര്‍മാര്‍ ഏറ്റവും മികച്ച സ്പിന്‍ പുറത്തെടുക്കാന്‍ കഴിവുള്ളവരല്ല. കാരണം അവര്‍ക്ക് ഒന്നോ രണ്ടോ ടെസ്റ്റ് മാത്രം കളിച്ച പരിചയസമ്പത്താണുള്ളത്. അവസാന 20 വര്‍ഷത്തോളമായി ഞാന്‍ പരിശീലകനായി പ്രവര്‍ത്തിക്കുന്നു.

kuldeepyadav

ഒരു രാത്രികൊണ്ട് പ്ലേയിങ് ഇലവനിലേക്ക് താരങ്ങളെത്തുന്നത് കണ്ടിട്ടില്ല. കുല്‍ദീപ് യാദവ് തുടര്‍ച്ചയായി ടീമിനൊപ്പം യാത്ര ചെയ്യുന്നു. എന്നിട്ടും ഒരു അവസരം പോലും നല്‍കുന്നില്ല. അവനെ മനസിലാക്കാന്‍ ശ്രമിക്കുകയോ അവന്റെ കണക്കുകള്‍ നോക്കുകയോ ചെയ്യേണ്ട. ഒരു സാധാരണ ക്രിക്കറ്റ് താരമായി മാത്രം പരിഗണിച്ചാല്‍ മതി'-കപില്‍ പാണ്ഡെ പറഞ്ഞു. അവസാന 17 വര്‍ഷമായി കുല്‍ദീപിന്റെ പരിശീലകനാണ് അദ്ദേഹം.

ഇത്തവണത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയുടെ സീനിയര്‍ ബൗളര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പുറത്തായിട്ടും സ്പിന്നറായി ടീമിലുണ്ടായിരുന്ന കുല്‍ദീപ് യാദവിനെ ഇന്ത്യ പരിഗണിച്ചില്ല എന്നതാണ് ശ്രദ്ധേയം. ഓസ്‌ട്രേലിയയില്‍ മികച്ച ബൗളിങ് പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് കുല്‍ദീപ്. എന്നിട്ടും അവസരം ലഭിച്ചില്ല. സമാന അവസ്ഥയാണ് ഇംഗ്ലണ്ടിനെതിരെയും കണ്ടത്.

ഇംഗ്ലണ്ടിനെതിരേ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്പിന്‍ നിര തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി തിളങ്ങിയെങ്കിലും സ്പിന്നറെന്ന നിലയില്‍ നദീമിനും വാഷിങ്ടണ്‍ സുന്ദറിനും നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.

'ആര്‍ അശ്വിന് മികച്ച പങ്കാളി വാഷിങ്ടണ്‍ സുന്ദറാണെന്നാണ് ക്യാപ്റ്റന്റെയും പരിശീലകന്റെയും വിലയിരുത്തല്‍. എന്നാല്‍ ഇതിന്റെ കാരണമെന്തെന്ന് അവര്‍ക്ക് മാത്രമെ അറിയൂ. വിരാട് കോലിയും രവി ശാസ്ത്രിയും ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ തയ്യാറാവണം. ഏത് സാഹചര്യത്തിലും എവിടെയും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് കുല്‍ദീപ്. കാരണം ആറ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തിയവനാണവന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒരു തവണ പോലും നാല് വിക്കറ്റില്‍ കുറഞ്ഞ് അവന്‍ വീഴ്ത്തിയിട്ടില്ല'-കപില്‍ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 9, 2021, 12:28 [IST]
Other articles published on Feb 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+