വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ട് വിലപിക്കുന്നത് നിര്‍ത്തൂ, എന്നിട്ട് കളിച്ച് പഠിക്കൂ- കെവിന്‍ പീറ്റേഴ്‌സന്‍

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോറ്റത്. സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയിലാണ് ഇന്ത്യ വീഴ്ത്തിയത്. രണ്ട് ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് മത്സരം അവസാനിച്ചതോടെ വലിയ വിമര്‍ശനം പിച്ചിനെതിരെയും ഉയര്‍ന്നിരുന്നു. മുന്‍ ഇംഗ്ലണ്ട് താരങ്ങളെല്ലാം പിച്ചിനെ വിമര്‍ശിച്ചപ്പോഴും മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ പിച്ചിനെയല്ല പഴിച്ചത് മറിച്ചത് ഇംഗ്ലണ്ട് ബാറ്റിങ് നിരയെയാണ്.

ഇപ്പോഴിതാ റോഡ് സേഫ്റ്റി പരമ്പരയ്ക്കായി ഇന്ത്യയിലേക്ക് വിമാനം കയറാനെത്തിയപ്പോള്‍ ഇംഗ്ലണ്ട് ടീമിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ നായകന്‍. ഇംഗ്ലണ്ട് ടീം വിലപിക്കുന്നത് നിര്‍ത്തി സ്‌ട്രെയ്റ്റ് പന്തുകളെ കളിച്ച് പഠിക്കണമെന്നാണ് പീറ്റേഴ്‌സന്‍ പറയുന്നത്. 1935ന് ശേഷം ഏറ്റവും കുറവ് പന്തുകള്‍ എറിഞ്ഞ ടെസ്റ്റ് മത്സരമാണിത്. ഇംഗ്ലണ്ട് ടീം പിച്ചിനെതിരേ പരാതിയുമായി മുന്നോട്ട് പോകാന്‍ തയ്യാറെടുക്കവെ താരങ്ങളോട് കളിച്ച് പഠിക്കാനാണ് പീറ്റേഴ്‌സന്‍ പറയുന്നത്.

kevinpietersen

'മുഖ്യ പരിശീലകന്‍ പിച്ചിനെതിരേ പരാതി നല്‍കാന്‍ പോകുന്നത് ഒരു തരത്തില്‍ സ്വയം പ്രതിരോധിക്കലാണ്. നിങ്ങള്‍ ആര്‍ക്കെങ്കിലുമെതിരേ ഒരു വിരല്‍ നീട്ടിയാല്‍ മറ്റ് നാല് വിരലും നിങ്ങള്‍ക്കെതിരെയാണെന്ന് ഓര്‍ക്കുക. അത് ഇംഗ്ലണ്ട് ഓര്‍ക്കേണ്ടതുണ്ട്. ഞാനായിരുന്നു കളിച്ചിരുന്നെങ്കില്‍ മത്സര ശേഷം പറയുക ഇങ്ങനെയായിരിക്കില്ല.

'നിങ്ങള്‍ക്കറിയാമല്ലോ എനിക്ക് നന്നായി ബാറ്റ് ചെയ്യാനായില്ല. എനിക്ക് മുന്നില്‍ ഇനി ഒരാഴ്ചകൂടിയുണ്ട്. അടുത്ത മത്സരം ജയിക്കുന്നതിനും മികച്ച പ്രകടനം നടത്തുന്നതിനും കഴിയുന്നതിന്റെ പരമാവധി പരിശീലനം നടത്തും. കാരണം ഇന്ത്യയില്‍ സമനില നേടുകയെന്നത് ചെറിയ കാര്യമല്ല-എന്നായിരിക്കും ഞാന്‍ പറയുക-കെവിന്‍ പീറ്റേഴ്‌സന്‍ ഡെയ്‌ലി മെയ്‌ലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നെഗറ്റീവ് ചിന്താഗതിയും തോല്‍വിയോടെയുള്ള മനോഭാവവും ഐസിസിയെ കബളിപ്പിക്കാനും പിച്ചിനെ പഴിചാരാനും ശ്രമിക്കാതെ പോയിന്റ് നേടാന്‍ ശ്രമിക്കുക. 30 പുറത്താകലില്‍ 21 വിക്കറ്റും വീണത് സ്‌ട്രെയ്റ്റ് ബോളിലാണ്. അതിനാല്‍ സ്‌ട്രെയ്റ്റ് ബോളിലും സ്പിന്നര്‍മാര്‍ക്കെതിരെയും പിഴവുകളടച്ച് പ്രതിരോധിച്ച് പഠിക്കുകയാണ് വേണ്ടത്.

ഇംഗ്ലണ്ട് കോലിയേയും രോഹിതിനെയും കണ്ടുപഠിക്കണം.ഇരുവരും പിച്ചിനെയല്ല പറഞ്ഞത് നന്നായി ബാറ്റ് ചെയ്തില്ലെന്നാണ്. ഒരു കായിക താരമെന്ന നിലയില്‍ സത്യസന്ധരായി ഇരിക്കാന്‍ ശ്രമിക്കണമെന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. അതേ സമയം നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ചൊരുക്കാന്‍ ബിസിസിഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഇരു ടീമിന്റെയും ബാറ്റിങ് ശക്തി പരീക്ഷിക്കുന്ന മത്സരമായി നാലാം ടെസ്റ്റ് മാറും.

Story first published: Sunday, February 28, 2021, 13:06 [IST]
Other articles published on Feb 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X