Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 'ടീമിനെ നയിക്കാനും റണ്‍സ് നേടാനും വിശന്നാവും കോലി എത്തുക'- ജോസ് ബട്‌ലര്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം അഞ്ചാം തീയ്യതി ആരംഭം ആവുകയാണ്. നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്.

കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പരമ്പര നേടിക്കൊടുത്തു. അതിനാല്‍ത്തന്നെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയെ വിജയിപ്പിക്കേണ്ടത് കോലിയുടെ അഭിമാന പ്രശ്‌നമാണ്. ഇപ്പോഴിതാ ഓസീസ് പരമ്പര നഷ്ടമായതിനാല്‍ കോലി കൡക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തോടെയാവും എത്തുക എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍.

kohlitest

'കുറച്ച് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടപ്പെട്ടാണ് വിരാട് കോലി തിരിച്ചെത്തുന്നത്. അതിനാല്‍ത്തന്നെ ടീമിനെ നയിക്കാനും മികച്ച പ്രകടനം നടത്താനുമുള്ള അതിയായ വിശപ്പോടെയാവും അവന്‍ എത്തുക. അത് വലിയ വെല്ലുവിളി തന്നെയാണ്. ഓസ്‌ട്രേലിയന്‍ പരമ്പര നേട്ടത്തോടെ ഇന്ത്യയുടെ ശക്തിയെന്താണെന്ന് അവര്‍ ലോകത്തിന് മുമ്പില്‍ തെളിയിച്ച് കഴിഞ്ഞു. വിരാട് കോലി ഇല്ലാതെ,ആദ്യ ടെസ്റ്റില്‍ വലിയ തോല്‍വി നേരിട്ട ശേഷവും തിരിച്ചെത്തി പരമ്പര നേടുകയെന്നത് ഇന്ത്യന്‍ താരങ്ങളുടെ വ്യക്തമാക്കുന്നതാണ്'-ബട്‌ലര്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് കോലി. നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ മികച്ച ബാറ്റ്‌സ്മാന്‍ കോലിയാണ്. അഞ്ച് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും ത്രീ ലയണ്‍സിനെതിരേ കോലി നേടിയിട്ടുണ്ട്. ഇന്ത്യയിലാണ് മത്സരം എന്നതിനാല്‍ത്തന്നെ കോലിയില്‍ നിന്ന് മികച്ച പ്രകടനം തന്നെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നേരത്തെ കോലി പഴുതകളില്ലാത്ത താരമാണെന്നും എങ്ങനെ പുറത്താക്കുമെന്ന് അറിയില്ലെന്നും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയും അഭിപ്രായപ്പെട്ടിരുന്നു. നിരവധി റെക്കോഡുകളും കോലിയെകാത്ത് ഇംഗ്ലണ്ട് പരമ്പരയിലൂടെ. ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി,ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയം നേടുന്ന താരമെന്ന റെക്കോഡ് ഇവയൊക്കെ സ്വന്തം പേരിലാക്കാനുള്ള അവസരം കോലിക്ക് മുന്നിലുണ്ട്.

ഇന്ത്യയുടെ തട്ടകത്തിലാണെങ്കിലും ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള നിരയാണ് ഇംഗ്ലണ്ടിന്റേത്. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുന്നത്. 'ഇംഗ്ലണ്ടിന്റെ ടീം മികച്ച ടീമിനെതിരായ വെല്ലുവിളി നേരിടാന്‍ തയ്യാറാണെന്ന്' ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. ജോ റൂട്ട്,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ പ്രകടനം ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍,ജോഫ്രാ ആര്‍ച്ചര്‍ എന്നീ ശക്തമായ പേസ് നിരയും ഇംഗ്ലണ്ടിനൊപ്പമുണ്ട്.

Story first published: Monday, February 1, 2021, 15:13 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+