For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജോണി ബെയര്‍സ്‌റ്റോയെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി

ചെന്നൈ: ഇന്ത്യക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയെ ഉള്‍പ്പെടുത്തി. ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷമാവും ബെയര്‍‌സ്റ്റോ ടീമിലേക്കെത്തുക. അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കാനാണ് സാധ്യത. ആദ്യ മത്സരത്തിന് ശേഷം ജോസ് ബട്‌ലര്‍ക്ക് ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചിരുന്നു. അതിനാലാണ് ബെയര്‍സ്‌റ്റോയെക്കൂടി ടീമിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചപ്പോള്‍ ബെയര്‍സ്‌റ്റോയ്ക്ക് ടീമില്‍ ഇടമില്ലായിരുന്നു.

Jonny Bairstow to join England squad

മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സന്‍ ഉള്‍പ്പെടെ പല മുന്‍ താരങ്ങളും ബെയര്‍‌സ്റ്റോയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്തിരുന്നു. ശക്തരായ ഇന്ത്യയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ ശക്തമായ ടീമിനെത്തന്നെ ഇംഗ്ലണ്ട് ഇറക്കണമെന്നാണ് പീറ്റേഴ്‌സന്‍ അഭിപ്രായപ്പെട്ടിരുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഇംഗ്ലണ്ടിന്റെ പരമ്പരയില്‍ ബെയര്‍‌സ്റ്റോയും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

jonnybairstow

31 കാരനായ ബെയര്‍‌സ്റ്റോ ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിചയമുള്ള താരമാണ്. 72 ടെസ്റ്റില്‍ നിന്ന് 35.03 ശരാശരിയില്‍ 4169 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയിട്ടുള്ളത്. 6 സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 167 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മികച്ച താരങ്ങളെത്തന്നെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 അംഗ ടീമിനൊപ്പം ആറ് റിസര്‍വ് താരങ്ങളും ഇംഗ്ലണ്ടിനൊപ്പം ഇന്ത്യയിലെത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര കളിക്കാതിരുന്ന ജോഫ്ര ആര്‍ച്ചര്‍,റോറി ബേന്‍സ്,ബെന്‍ സ്‌റ്റോക്‌സ് എന്നിവരെയെല്ലാം ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. സീനിയര്‍ പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ഇംഗ്ലണ്ട് നിരയില്‍ ഇടം പിടിച്ചിട്ടുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ മൈതാനങ്ങളില്‍ പരിചയസമ്പന്നരായ സ്പിന്നര്‍മാരുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ട്.

ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും ചെന്നൈയിലാണ് നടക്കുന്നത്. മൂന്നാം മത്സരവും നാലാം മത്സരവും അഹമ്മദാബാദിലും നടക്കും. കോവിഡിന്റെ സാഹചര്യത്തിലാണ് ഓരോ മത്സരത്തിലും ഓരോ വേദി തിരഞ്ഞെടുക്കാത്തത്. ഇതിനോടകം ഇന്ത്യയിലെത്തിയ താരങ്ങളെല്ലാം ബയോ ബബിള്‍ സുരക്ഷയില്‍ ക്വാറന്റെയ്‌നില്‍ കഴിയുകയാണ്. ഫെബ്രുവരി രണ്ടാം തീയ്യതി ടീമുകള്‍ പരിശീലനം ആരംഭിക്കും. അഞ്ചാം തീയ്യതിയാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് എത്തുന്നത്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.

Story first published: Saturday, January 30, 2021, 11:05 [IST]
Other articles published on Jan 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+