Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: വരവറിയിച്ച് ആര്‍ച്ചര്‍, രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും കൂടാരത്തില്‍

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ഒന്നാം ഇന്നിങ്‌സില്‍ 578 എന്ന കൂറ്റന്‍ സ്‌കോര്‍ ഇംഗ്ലണ്ട് പടുത്തുയര്‍ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് 59 റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയുടെയും (6),ശുബ്മാന്‍ ഗില്ലിന്റെയും (29) വിക്കറ്റാണ് നഷ്ടമായത്. രണ്ട് പേരെയും പുറത്താക്കിയത് ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചറാണ്. ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പരയില്‍ത്തന്നെ ആര്‍ച്ചര്‍ കരുത്ത് കാട്ടിയിരിക്കുകയാണ്.

അഞ്ച് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് ആര്‍ച്ചര്‍ രണ്ട് താരങ്ങളെ പവലിയനിലേക്ക് മടക്കിയത്. ആക്രമിച്ച് കളിക്കാനുള്ള ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ശ്രമത്തിന് തുടക്കത്തിലേ തന്നെ ആര്‍ച്ചര്‍ തടയിട്ടു. 9 പന്ത് നേരിട്ട് ഒരു ബൗണ്ടറി നേടിയ രോഹിതിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന്റെ കൈയിലെത്തിക്കാന്‍ ആര്‍ച്ചറിനായി. 28 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം നിലയുറപ്പിച്ച് വരികയായിരുന്ന ഗില്ലിനെ ആര്‍ച്ചര്‍ ജെയിംസ് ആന്‍ഡേഴ്‌സണിന്റെ കൈയിലെത്തിച്ചു.

indvsengtest

ഐപിഎല്ലില്‍ കളിച്ച് ഇന്ത്യന്‍ മൈതാനത്തെ നന്നായി അറിയാവുന്ന ആര്‍ച്ചര്‍ അത് മുതലാക്കുന്ന ബൗളിങ് പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയുടെ പേസ് നിരയ്ക്ക് വേണ്ടത്ര മികവ് കാട്ടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും കളിക്കാത്ത ആര്‍ച്ചറുടെ നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും അവസരം ലഭിക്കാതിരുന്ന ആര്‍ച്ചര്‍ ഇന്ത്യക്ക് തുടക്കത്തിലേ തന്നെ കടുത്ത പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ അഞ്ചാം പരമ്പര കളിക്കുന്ന പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ കാഴ്ചക്കാരനാക്കിയാണ് ആര്‍ച്ചറുടെ പ്രകടനം.

മികച്ച വേഗത്തിനൊപ്പം എക്‌സ്ട്രാ ബൗണ്‍സും ആര്‍ച്ചറിന്റെ ബൗളിങ്ങില്‍ കണ്ടു. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരെയാണ് ആര്‍ച്ചര്‍ മടക്കി അയച്ചത്. 2015-16ന് ശേഷം ആദ്യമായാണ് രോഹിത് രണ്ടക്കം കാണാതെ ടെസ്റ്റില്‍ പുറത്താവുന്നത്. ടെസ്റ്റില്‍ സ്ഥിരം ഓപ്പണറായ ശേഷം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച രോഹിതിനെ നാണംകെടുത്താന്‍ ആര്‍ച്ചറിന് സാധിച്ചു. ഓസ്‌ട്രേലിയയിലെ പ്രകടനത്തിന്റെ കരുത്തില്‍ മായങ്ക് അഗര്‍വാളിനെ തഴഞ്ഞ് ഓപ്പണറായെത്തിയ ഗില്ലിനും ആര്‍ച്ചറിന് മുന്നില്‍ കാലിടറി.

വിരാട് കോലി-ചേതേശ്വര്‍ പുജാര കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ഇരട്ട സെഞ്ച്വറിയോടെ തിളങ്ങിയ സാഹചര്യത്തില്‍ കോലിയുടെയും പുജാരയുടെയും പ്രകടനം നിര്‍ണ്ണായകമാണ്. ഇരുവരും ഇംഗ്ലണ്ടിനെതിരേ അഞ്ച് സെഞ്ച്വറി വീതം നേടിയിട്ടുണ്ട്. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ആര്‍ച്ചറിന് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഷസില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച ആര്‍ച്ചറുടെ ബൗളിങ് മികവ് ഇന്ത്യയെയും വിറപ്പിക്കുന്ന കാഴ്ചയാണ് ചെന്നൈയില്‍ കാണുന്നത്.

Story first published: Sunday, February 7, 2021, 13:41 [IST]
Other articles published on Feb 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+