Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ' 20 വിക്കറ്റ് വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ക്കറിയാം'- ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോ റൂട്ട്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 5ന് ചെന്നൈയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയുടെ ഭാഗ്യമൈതാനമായ ചെന്നൈയില്‍ ആദ്യ രണ്ട് മത്സരം നടക്കുമ്പോള്‍ അവസാന രണ്ട് മത്സരവും അഹമ്മദാബാദിലാവും നടക്കുക. ഇന്ത്യയെ സംബന്ധിച്ച് ഹോം മത്സരങ്ങളില്‍ മികച്ച റെക്കോഡാണുള്ളത്. എന്നാല്‍ എതിരാളികളായി ഇംഗ്ലണ്ട് എത്തുമ്പോള്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. ഇപ്പോഴിതാ ഇന്ത്യക്ക് കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്.

എവേ മത്സരങ്ങളിലും എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയെന്നാണ് റൂട്ട് പറഞ്ഞത്. 'നേരത്തെ എവേ മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 വിക്കറ്റ് വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് സാധിക്കും. അവസാന 12,13 ടെസ്റ്റില്‍ ആറ് ഏഴ് തവണ ഞങ്ങള്‍ 400ന് മുകളില്‍ സ്‌കോര്‍ നേടി. അത് വലിയ നേട്ടമാണ്. ശക്തമായ പോരാട്ടം നടക്കുന്ന എവേ മത്സരങ്ങളില്‍ ഇത്തരത്തിലുള്ള പ്രകടനങ്ങളാണാവശ്യം'-റൂട്ട് പറഞ്ഞു.

joeroot

ഇന്ത്യയില്‍ ആദ്യമായാണ് നായകനായി റൂട്ട് കളിക്കുന്നത്. ഇന്ത്യക്കെതിരേ ഒരു തവണ നാട്ടില്‍ റൂട്ട് നായകനായിട്ടുണ്ട്. അന്ന് അഞ്ച് മത്സര പരമ്പരയിലെ നാലിലും ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്കെത്തുന്നത്. 426 റണ്‍സാണ് രണ്ട് ടെസ്റ്റില്‍ നിന്ന് റൂട്ട് അടിച്ചെടുത്തത്. താരത്തിന്റെ ഉജജ്വല ഫോമില്‍ ഇംഗ്ലണ്ടിന് പ്രതീക്ഷകളേറെയാണ്.

'മികച്ച താരനിരയാണ് ഇംഗ്ലണ്ടിന്റേത്. എതിരാളികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഇന്നത്തെ ടീമിന് സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനുമുള്ള ശ്രമത്തിലാണ് താരങ്ങള്‍'-റൂട്ട് പറഞ്ഞു. കരിയറിലെ റൂട്ടിന്റെ 100ാം ടെസ്റ്റാണ് ചെന്നൈയില്‍ നടക്കുന്നത്.ഇതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയിലേക്ക് തിരിച്ചെത്താനായതില്‍ വളരെ സന്തോഷം. 2012ലാണ് ആദ്യ പര്യടനം നടത്തുന്നത്. എന്റെ കണ്ണ് തുറപ്പിച്ച പരമ്പരയായിരുന്നു അത്. സ്പിന്നിനെതിരേ കളിക്കാനും ശക്തരായ എതിരാളികള്‍ക്കെതിരേ കളിക്കാനും അന്ന് സാധിച്ചു. ഇന്ന് വീണ്ടും ചെന്നൈയിലേക്ക് 100ാം ടെസ്റ്റ് കളിക്കാനായി എത്തുന്നു. കാത്തിരിക്കാനാവുന്നില്ലെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു.

ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നീ ലോകോത്തര പേസ് നിര ഇംഗ്ലണ്ടിനൊപ്പമുണ്ടെങ്കിലും പരിചയസമ്പന്നനായ സ്പിന്നറായി മോയിന്‍ അലി മാത്രമാണുള്ളത്. ഇന്ത്യന്‍ മൈതാനങ്ങളിലെ ഇംഗ്ലണ്ടിന്റെ യുവ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.

Story first published: Tuesday, February 2, 2021, 13:07 [IST]
Other articles published on Feb 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+