വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇംഗ്ലണ്ട് പര്യടനത്തിന് വരൂ,മികച്ച പിച്ചൊരുക്ക് കാട്ടിത്തരാം', ജോ റൂട്ട്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചതോടെ മൊട്ടേറയിലെ പിച്ചിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി നിര്‍മ്മിച്ച പിച്ചില്‍ ഇംഗ്ലണ്ട് താരങ്ങള്‍ വട്ടം കറങ്ങിയപ്പോള്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. മുന്‍ താരങ്ങളടക്കം പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും ഇവിടെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിന് വരുമ്പോള്‍ പിച്ചൊരുക്കി മറുപടി നല്‍കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്.

'ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോള്‍ മികച്ച പിച്ചൊരുക്കും. മികച്ച ഒരു ടീമിനെ വികസിപ്പിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലോകത്തിന്റെ എല്ലായിടത്തും പോവുകയും മത്സരിക്കുകയും ചെയ്യേണ്ടതുണ്ട്. തുടര്‍ച്ചയായി വലിയ റണ്‍സുകള്‍ നേടി ശീലിക്കേണ്ടതുണ്ട്. നല്ല പ്രതലങ്ങളില്‍ പന്തെറിയാവും 20 വിക്കറ്റ് നേടാനുമുള്ള വഴികള്‍ കണ്ടെത്താനും ഞങ്ങള്‍ പരിശീലിക്കണം. അങ്ങനെയാണ് ഒരു നല്ല ടീമിനെ സൃഷ്ടിക്കാന്‍ കഴിയുകയെന്നാണ് കരുത്തുന്നത്.

joeroot

ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ അവിടുത്തെ കാലാവസ്ഥ ചിലപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കും. നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം ബാറ്റ് ചെയ്യുക. എല്ലായ്‌പ്പോഴും നിങ്ങള്‍ ഉദ്ദേശിക്കുന്നതിനെക്കാള്‍ മികച്ച പിച്ച് നിങ്ങള്‍ ലഭിക്കും. ഞങ്ങളുടെ പേസര്‍മാര്‍ക്ക് എല്ലായ്‌പ്പോഴും വിക്കറ്റുകള്‍ നേടാനുള്ള കഴിവുണ്ട്'-ജോ റൂട്ട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ 30 വിക്കറ്റുകള്‍ വീണു എന്നതാണ് ആശ്ചര്യകരം.

ഇംഗ്ലണ്ട് ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നാല് പേസര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചത്. ഒരു സ്പിന്നര്‍ക്ക് മാത്രമാണ് അവസരം നല്‍കിയത്. ഈ തീരുമാനം തെറ്റി. മൂന്ന് സ്പിന്നര്‍മാരുമായി കളിച്ച ഇന്ത്യ അനായാസം ഇംഗ്ലണ്ടിനെ കീഴടക്കി. ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ നേരത്തെ മുതല്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയ്ക്ക് ദൗര്‍ബല്യമുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഇംഗ്ലണ്ട് ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ബുദ്ധിമുട്ടിയിരുന്നു.

ഇത് മനസിലാക്കിയാണ് ഇടം കൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെ ഇറക്കി ഇന്ത്യ ഇംഗ്ലണ്ടിനെ വിറപ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്,ഹര്‍ഭജന്‍ സിങ്,വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സന്ദര്‍ശക ടീമിനെ മനപ്പൂര്‍വം ബുദ്ധിമുട്ടിപ്പിക്കുന്ന പിച്ചൊരുക്കി ജയം നേടുന്ന സമീപനമാണ് ഇന്ത്യയുടേതെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Story first published: Friday, February 26, 2021, 10:33 [IST]
Other articles published on Feb 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X