IND vs ENG Test: റണ്‍വേട്ടക്കാരില്‍ റൂട്ട് തലപ്പത്ത്, രോഹിത് രണ്ടാമത്, ടോപ് ഫൈവ് ഇതാ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാല് മത്സര ടെസ്റ്റ് പരമ്പര അവസാനിച്ചിരിക്കുകയാണ്. 3-1ന് പരമ്പര ജയിച്ച ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സീറ്റ് പിടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് വലിയ നാണക്കേട് നേരിടേണ്ടി വന്നു. സ്പിന്നര്‍മാര്‍ കളം വാണ മത്സരത്തില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. അതിനാല്‍ത്തന്നെ മികച്ച പ്രകടനം നടത്തിയവര്‍ വലിയ കൈയടി തന്നെ അര്‍ഹിക്കുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര അവസാനിക്കുമ്പോള്‍ റണ്‍വേട്ടക്കാരിലെ ടോപ് ഫൈവിനെ പരിചയപ്പെടാം.

ജോ റൂട്ട്
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയത്. എട്ട് ഇന്നിങ്‌സില്‍ നിന്ന് 46 ശരാശരിയില്‍ റൂട്ട് നേടിയത് 368 റണ്‍സാണ്. ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയതാണ് റൂട്ടിനെ തുണച്ചത്. 218 റണ്‍സാണ് ചെന്നൈയില്‍ താരം അടിച്ചെടുത്തത്. 35 ഫോറും രണ്ട് സിക്‌സും പറത്തി. ആദ്യ ടെസ്റ്റിലെ പ്രകടനത്തിന് ശേഷം പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചില്ല. അക്ഷറിന് മുന്നിലാണ് റൂട്ട് കൂടുതല്‍ പ്രയാസപ്പെട്ടത്.

രോഹിത് ശര്‍മ
7 ഇന്നിങ്‌സില്‍ നിന്ന് 57.50 ശരാശരിയില്‍ 345 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചില്ല. അല്ലായിരുന്നെങ്കില്‍ റൂട്ടിന്റെ ഈ റെക്കോഡ് രോഹിത് തിരുത്താന്‍ സാധ്യതയേറെയാണ്. 43 ഫോറും അഞ്ച് സിക്‌സും അദ്ദേഹം നേടി. ഒരോ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ രോഹിതിന്റെ ഉയര്‍ന്ന സ്‌കോര്‍ 161 ആണ്.

റിഷഭ് പന്ത്
ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യഘടകമായി സമീപകാലംകൊണ്ട് റിഷഭ് പന്ത് മാറിയിരിക്കുകയാണ്. 6 ഇന്നിങ്‌സില്‍ നിന്ന് 54 ശരാശരിയില്‍ 270 റണ്‍സാണ് റിഷഭ് നേടിയത്. 32 ഫോറും 10 സിക്‌സുമാണ് റിഷഭ് നേടിയത്. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ താരം നിര്‍ണ്ണായകമായി. 101 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ബെന്‍ സ്‌റ്റോക്‌സ്
ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് പട്ടികയിലെ നാലാമന്‍. 8 ന്നിങ്‌സില്‍ നിന്ന് 25.38 ശരാശരിയില്‍ 203 റണ്‍സാണ് സ്റ്റോക്‌സ് നേടിയത്. 22 ഫോറും 5 സിക്‌സും സ്‌റ്റോക്‌സ് നേടി. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ ബെന്‍ സ്‌റ്റോക്‌സിന്റെ ഉയര്‍ന്ന സ്‌കോര്‍ 82 റണ്‍സാണ്.അഞ്ച് വിക്കറ്റും ബെന്‍ സ്‌റ്റോക്‌സ് നേടിയിട്ടുണ്ട്.

രവിചന്ദ്ര അശ്വിന്‍
വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള അശ്വിന്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ്. 6 ഇന്നിങ്‌സില്‍ നിന്ന് 31.50 ശരാശരിയില്‍ 189 റണ്‍സാണ് അശ്വിന്‍ നേടിയത്. 24 ഫോറും 2 സിക്‌സും അശ്വിന്‍ നേടി. ഒരു സെഞ്ച്വറി പ്രകടനം നടത്താനും അശ്വിനായി. 106 റണ്‍സാണ് അശ്വിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications