For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ള അഞ്ച് ഇംഗ്ലണ്ട് താരങ്ങള്‍

ചെന്നൈ: ഓസ്‌ട്രേലിയന്‍ പരീക്ഷ കഴിഞ്ഞ ഇന്ത്യക്ക് മുന്നില്‍ അടുത്തതായുള്ളത് ഇംഗ്ലണ്ട് പരീക്ഷയാണ്. ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിലെ അവരുടെ മടയില്‍ മുട്ടികുത്തിച്ച് പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇടവേളയ്ക്ക് ശേഷം നാട്ടില്‍ പരമ്പരയ്ക്കിറങ്ങുന്നത്. നാട്ടില്‍ ഇന്ത്യയെ വീഴ്ത്തുക ഏത് ടീമിനും കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ ശക്തരായ ഇംഗ്ലണ്ട് നിര ഇന്ത്യയില്‍ അത്ഭുതം കാട്ടാന്‍ കെല്‍പ്പുള്ളവരാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വെല്ലുവിളിയാകാന്‍ സാധ്യതയുള്ള അഞ്ച് ഇംഗ്ലണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ജോ റൂട്ട്

ജോ റൂട്ട്

മികച്ച ഫോമിലുള്ള ജോ റൂട്ട് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയാവും. ഇംഗ്ലണ്ട് ടീം നായകനായ റൂട്ട് ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പര വിജയിച്ചാണ് ഇന്ത്യയിലേക്കെത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ അദ്ദേഹം (228) രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറിയും (186) നേടിയിരുന്നു. അതിനാല്‍ത്തന്നെ റൂട്ടിനെ പുറത്താക്കുക ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യയില്‍ കളിച്ച് പരിചയസമ്പത്തും താരത്തിനുണ്ട്. ചെന്നൈയില്‍ നടക്കുന്ന ആദ്യമത്സരം റൂട്ടിന്റെ 100ാം ടെസ്റ്റ് മത്സരമാണ്.

ജെയിംസ് ആന്‍ഡേഴ്‌സ്

ജെയിംസ് ആന്‍ഡേഴ്‌സ്

സ്വിങ് ബോളുകൊണ്ട് ഏത് ബാറ്റ്‌സ്മാന്റെയും കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ ശേഷിയുള്ള ജെയിംസ് ആന്‍ഡേഴ്‌സന്‍ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. ഏത് മൈതാനത്തും സ്വിങ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് പ്രകടനം നടത്തിയതോടെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ഏഷ്യയിലെ പ്രായം കൂടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ 38കാരനായ ആന്‍ഡേഴ്‌സനായിരുന്നു. നാല് തവണ ഇന്ത്യന്‍ പര്യടനം നടത്തിയ ആന്‍ഡേഴ്‌സന്‍ 10 ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റും നേടിയിട്ടുണ്ട്.

ബെന്‍ സ്റ്റോക്‌സ്

ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന താരമാണ്. മധ്യനിരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഏത് പ്രതിസന്ധിയില്‍ നിന്നും ടീമിനെ കരകയറ്റാനുള്ള മികവ് ബെന്‍ സ്റ്റോക്‌സിനുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാതെയാണ് സ്‌റ്റോക്‌സ് ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യയില്‍ ഐപിഎല്ലിലടക്കം കളിച്ച് വലിയ പരിചയസമ്പത്തുള്ള താരമാണ് അദ്ദേഹം. ഇന്ത്യയില്‍ അഞ്ച് ടെസ്റ്റ് കളിച്ച അദ്ദേഹം 345 റണ്‍സും എട്ട് വിക്കറ്റും നേടിയിട്ടുണ്ട്.

ജോഫ്രാ ആര്‍ച്ചര്‍

ജോഫ്രാ ആര്‍ച്ചര്‍

ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെ ഇന്ത്യ ഭയക്കണം. ആര്‍ച്ചറുടെ അതിവേഗ പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്. മികച്ച വേഗത്തിനൊപ്പം കൃത്യമായ ലങ്തും കാത്തുസൂക്ഷിക്കുന്ന ബൗളറാണ് ആര്‍ച്ചര്‍. ആദ്യമായാണ് ആര്‍ച്ചര്‍ ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നത്. അതിനാല്‍ത്തന്നെ ആര്‍ച്ചറിന്റെ പ്രകടനം എങ്ങനെയാണെന്ന് കണ്ടറിയണം. എന്തായാലും ആര്‍ച്ചറിന്റെ അതിവേഗ ബൗണ്‍സറുകള്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്നുറപ്പാണ്.

ജാക്ക് ലീച്ച്

ജാക്ക് ലീച്ച്

ഇന്ത്യയിലെ സ്പിന്‍ മൈതാനത്ത് ഇംഗ്ലണ്ട് ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെ ഇന്ത്യ കരുതിയിരിക്കണം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് മത്സരത്തില്‍ നിന്ന് 10 വിക്കറ്റ് പിഴുതാണ് താരം ഇന്ത്യയിലേക്കെത്തുന്നത്. ഇന്ത്യക്കെതിരേ കളിച്ച് അനുഭവസമ്പത്തില്ലെങ്കിലും ലീച്ചിന്റെ സ്പിന്‍ കോലിക്കും സംഘത്തിനും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Story first published: Friday, January 29, 2021, 10:21 [IST]
Other articles published on Jan 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+